താന്‍ ക്ലബ് ഹൗസിലില്ലെന്ന് ദുല്‍ഖര്‍ സല്‍മാന്‍

ട്രെന്‍ഡിങ് ആയിക്കൊണ്ടിരിക്കുന്ന പുതിയ സാമൂഹിക മാധ്യമ ആപ്പ് ആയ ക്ലബ് ഹൗസില്‍ തനിക്ക് അക്കൗണ്ട് ഇല്ലെന്ന് ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാന്‍. തന്റെ പേരില്‍ പ്രചരിക്കുന്ന അക്കൗണ്ടുകള്‍ വ്യാജമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. തന്റെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ സൃഷ്ടിക്കരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ചില വ്യാജ പ്രൊഫൈലുകളുടെ സ്‌ക്രീന്‍ഷോട്ടുകളും ദുല്‍ഖര്‍ പങ്കുവെച്ചു. സംസാരത്തിന് പ്രാമുഖ്യം നല്‍കിയുള്ള പുതിയ ഒരു ആപ്പ് ആണ് ക്ലബ് ഹൗസ്. കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ ഇതാണ് ട്രെന്‍ഡിങ് ആയി നില്‍ക്കുന്നത്.