പാലക്കാട് ബ്‌ളാക്ക് ഫംഗസ് മരണം ; മരിച്ചത് വീട്ടമ്മ

സംസ്ഥാനത്ത് വീണ്ടും ബ്‌ളാക്ക് ഫംഗസ് മരണം. പാലക്കാട് കൊട്ടശ്ശേരി സ്വദേശി വസന്തയാണ് മരിച്ചത്. 50 വയസ് ആയിരുന്നു. ബ്ലാക്ക് ഫംഗസ് ബാധിതയായി മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. ബ്‌ളാക് ഫംഗസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 28 ന് ആണ് വസന്തയെ മഞ്ചേരി മെഡിക്കല്‍ പ്രവേശിപ്പിച്ചത്. കൊവിഡ് നെഗറ്റീവ് ആയിരുന്ന ഇവര്‍ക്ക് കിഡ്‌നി സംബന്ധമായ അസൂഖങ്ങളും ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ കോവിഡ് നെഗറ്റീവ് ആയിരുന്നു .

ആരോഗ്യ വകുപ്പിനെ അറിയിക്കേണ്ട രോഗങ്ങളില്‍ ബ്ലാക്ക് ഫംഗസും ഉള്‍പ്പെടുത്തിയിരുന്നു. ബ്ലാക്ക് ഫം?ഗസോ, അതിന്റെ ലക്ഷണങ്ങളോ കണ്ടാല്‍ ഉടന്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലായിരുന്നു തീരുമാനം.