കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും കോടികളുടെ സ്വര്‍ണവേട്ട. നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ സ്വര്‍ണ മിശ്രിതവുമായി രണ്ടുപേരാണ് പിടിയിലായത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് 1.65 കോടി വില വരും. രണ്ട് കിലോ 79 ഗ്രാം സ്വര്‍ണ മിശ്രിതവുമായി കോഴിക്കോട് സ്വദേശി മുപ്പത്തെട്ടുകാരനാണ് ഷാര്‍ജയില്‍ നിന്ന് എത്തിയത്. കാലില്‍ സോക്‌സിനുള്ളില്‍ കെട്ടിവച്ച സ്വര്‍ണ മിശ്രിതത്തില്‍ നിന്ന് 1681 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചെടുത്തു.1251 ഗ്രാം സ്വര്‍ണ മിശ്രിതവുമായാണ് ഷാര്‍ജയില്‍ നിന്ന് ഇതേ വിമാനത്തില്‍ എത്തിയ എറണാകുളം സ്വദേശിയായ മുപ്പതുകാരന്‍ പിടിയിലായത്.കാര്‍ഡ് ബോര്‍ഡ് ബോക്‌സിന്റെ പാളികളില്‍ ഒളിപ്പിച്ചായിരുന്നു കള്ളക്കടത്തിന് ശ്രമം. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന്റെ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് കണ്ടെത്തിയത്.