ക്ലബ്ബ് ഹൗസിന് വെല്ലുവിളിയായി ഓഡിയോ ചാറ്റ് റൂം അവതരിപ്പിക്കാന്‍ ഇന്‍സ്റ്റാഗ്രാം
സോഷ്യല്‍ മീഡിയയിലെ ട്രെന്റിംങ് ഓഡിയോ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസിന് വെല്ലുവിളിയാവാന്‍ ഇന്‍സ്റ്റഗ്രാം തയ്യാറെടുക്കുന്നു. ക്ലബ്ഹൗസിന് സമാനമായ രീതിയില്‍ ഓഡിയോ റൂമുകള്‍ തുടങ്ങാന്‍ ഇന്‍സ്റ്റഗ്രാം ഒരുങ്ങുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിന്റെ പരീക്ഷണങ്ങള്‍ ഇന്‍സ്റ്റഗ്രാം മാര്‍ച്ചില്‍ നടത്തിയെന്നും വാര്‍ത്തകളുണ്ട്. ക്ലബ്ഹൗസിന് സമാനമായിരിക്കും ഇന്‍സ്റ്റഗ്രാമിന്റെയും ഓഡിയോ റൂമുകള്‍. ഇന്‍സ്റ്റയില്‍ അക്കൗണ്ടുള്ള ആര്‍ക്കും ഓഡിയോ റൂമുകള്‍ തുടങ്ങാം.
ചാറ്റ് റൂമിന്റെ ഭാഗമാവാന്‍ ആരെയും ക്ഷണിക്കുകയും ചെയ്യാം. ക്ഷണം ലഭിച്ചാല്‍ മാത്രമേ ഓഡിയോ റൂമില്‍ പ്രവേശിക്കാന്‍ സാധിക്കൂ. എന്നാല്‍ ക്ലബ് ഹൗസിന് സമാനമായ രീതിയില്‍ പബ്ലിക് ഓഡിയോ റൂമുകള്‍ ഇന്‍സ്റ്റഗ്രാമില്‍ ഉണ്ടാകില്ല. ഓഡിയോ റൂമിന്റെ പരീക്ഷണം ഇന്‍സ്റ്റഗ്രാം സജീവമായി നടത്തുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ക്ലബ് ഹൗസ് നിലവില്‍ വന്നതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ ആക്റ്റിവ് ആയിരുന്നവര്‍ എല്ലാം ഇപ്പോള്‍ അതിനു പിന്നാലെയാണ്.