ആള്‍ താമസമില്ലാത്ത വീടുകള്‍ ഇനി വാടകക്ക് കൊടുക്കണം ; മാതൃകാ വാടക നിയമത്തിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി

രാജ്യത്തു നിലവിലുള്ള ഭവന ക്ഷാമം പരിഹരിക്കാന്‍ മാതൃകാ വാടക നിയമത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. രാജ്യത്തു കാലങ്ങളായി ആള്‍താമസമില്ലാതെ കിടക്കുന്ന വീടുകള്‍ വാടകക്ക് നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് നിയമം. നിയമം യാഥാ4ഥ്യമാകുന്നതോടെ വരുമാനം കുറവുള്ളവ4ക്ക് ഭവന സൗകര്യം ലഭിക്കുമെന്ന് കേന്ദ്രം.

ക്രമേണ ഭവന വിപണി രൂപപ്പെടുമെന്നും കേന്ദ്രം വാടക വീട് വിപണിക്ക് നിയമപരമായ ചട്ടക്കൂട് സമ്മാനിക്കുന്നതാണ് പുതിയ നിയമമെന്നും കേന്ദ്രം വ്യക്തമാക്കുന്നു. മുതലാളിയും വാടകക്കാരനും തമ്മിലുള്ള ത4ക്ക പരിഹാരത്തിന് ട്രൈബ്യൂണലിനും നിയമം വ്യവസ്ഥ ചെയ്യുന്നു. ഡെപ്യൂട്ടി കളക്ട4 റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ വാടക അഥോറിറ്റിയായി പ്രവ4ത്തിക്കും. വാടകക്കരാ4 രണ്ട് മാസത്തിനകം വാടക അഥോറിറ്റിയെ അറിയിക്കണമെന്നും നിയമത്തില്‍ പറയുന്നു.