എന്‍.ഡി.എയില്‍ ചേരാന്‍ സി.കെ ജാനുവിന് കെ. സുരേന്ദ്രന്‍ പണം നല്‍കി ; ബി ജെ പിയെ പിടിച്ചുലച്ചു പുതിയ ആരോപണം

ബി ജെ പിയെ പിടിച്ചുലച്ചു പുതിയ ആരോപണം. എന്‍.ഡി.എയില്‍ ചേരാന്‍ സി.കെ ജാനുവിന് പണം വാഗ്ദാനം ചെയ്ത് കെ. സുരേന്ദ്രന്‍. ജനാധിപത്യ പാര്‍ട്ടി ട്രഷറര്‍ പ്രസീത അഴീക്കോടാണ് ഇതു സംബന്ധിച്ച ശബ്ദരേഖ പുറത്ത് വിട്ടത്. . തിരുവനന്തപുരത്തെ ഒരു ഹോട്ടലില്‍ വെച്ച് 10 ലക്ഷം രൂപ സുരേന്ദ്രന്‍ ജാനുവിന് കൈമാറി. അതേസമയം കെ. സുരേന്ദ്രനില്‍ നിന്നും പണം വാങ്ങിയെന്ന ആരോപണം സി.കെ ജാനു തള്ളി. ഇടനിലക്കാരെ വെച്ച് സംസാരിക്കേണ്ട ആവശ്യം തനിക്കില്ല. പാര്‍ട്ടിയെ പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സി.കെ ജാനു പറഞ്ഞു.

എന്‍ഡിഎയില്‍ ചേരാന്‍ സികെ ജാനു വിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ 10 ലക്ഷം രൂപ വാഗ്ധാനം ചെയ്തു. സാമ്പത്തിക ഇടപാടുകളുടെ പേരില്‍ ജാനുവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായും പ്രസീത പറഞ്ഞു. ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് സുരേന്ദ്രന്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. എന്‍ഡിഎയുമായി സഹകരിക്കാന്‍ 10 കോടി രൂപയാണ് ആവശ്യപ്പെട്ടതെന്ന് പ്രസീത തന്നെ വെളിപ്പെടുത്തി. ബിജെപി അധ്യക്ഷന്‍ 10 ലക്ഷം രൂപ തിരുവനന്തപുരത്ത് വെച്ച് സി കെ ജനുവിന് കൈമാറിയെന്നും പ്രസീത പറഞ്ഞു. പാര്‍ട്ടിയാണോ സി കെ ജാനുവാണോ മുന്നണിയിലേക്ക് വന്നതെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കണമെന്നും പ്രസീത പറഞ്ഞു.