സാന്‍ ജോസ് ഉപന്യാസ മത്സര വിജയികള്‍
ചിക്കാഗോ: കത്തോലിക്ക സഭയില്‍ വി.യൗസേപ്പിതാവിന്റെ വര്‍ഷാചരണത്തോടനുബന്ധിച്ച് അമേരിക്കയിലെ ക്‌നാനായ കാത്തലിക്ക് റീജിയണിലെ മതബോധന വിദ്യാര്‍ഥികള്‍ക്കായി സാന്‍ ജോസ് ഉപന്യാസ മത്സരം നടത്തി. നുഹറ മാസികയും ചെറുപുഷ്പ മിഷന്‍ ലീഗ് ക്‌നാനായ റീജിയണും ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചത്.
ജാനറ്റ് വെമ്മേലില്‍ ഹൂസ്റ്റണ്‍, റോഹന്‍ കരിങ്ങനാട്ട് ഡാലസ്സ്, കാത്‌ലിന്‍ അരീച്ചിറയില്‍ ഡാലസ്സ്, ജേക്കബ് പുതുപ്പറമ്പില്‍ താമ്പ, നേവ കൊന്നക്കല്‍ ഒര്‍ലാന്‍ണ്ടോ എന്നിവര്‍ ആറാം ഗ്രേഡില്‍ യഥാക്രമം ഒന്നു മുതല്‍ അഞ്ചുവരെ സ്ഥാനങ്ങള്‍ നേടി.
ജെയിംസ് കുന്നശ്ശേരി ചിക്കാഗോ, രേഹന്‍ വില്ലൂത്തറ ലോസ് ആഞ്ചല്‍സ്, അനിയ കൊളങ്ങയില്‍ ന്യൂജേഴ്‌സി, അല്‍ഫോന്‍സ് താന്നിച്ചുവട്ടില്‍ ഹൂസ്റ്റണ്‍, അലീന പുത്തന്‍പുരയില്‍ ന്യൂയോര്‍ക്ക് എന്നിവര്‍ ഏഴാം ഗ്രേഡില്‍ ആദ്യത്തെ അഞ്ചു സ്ഥാനങ്ങള്‍ നേടി.
ലിവോണ്‍ മാന്തുരുത്തില്‍ ന്യൂജേഴ്‌സി, ബെറ്റ്‌സി കിഴക്കേപ്പുറം ന്യൂജേഴ്‌സി, നെവിന്‍ കുന്നേല്‍ ഒര്‍ലാന്‍ണ്ട, എഡ്വിന്‍ പുത്തന്‍മഠത്തില്‍ ഡാലസ്, ഷേനെ വലിയപറമ്പില്‍ ഡാലസ് എന്നിവരാണ് എട്ടാം ഗ്രേഡിലെ വിജയികള്‍.
വിജയികളെയും മത്സത്തില്‍ പങ്കെടുത്തവരെയും ചിക്കാഗോ രൂപതാ വികാരി ജനറാള്‍ ഫാ. തോമസ് മുളവനാല്‍ അഭിനന്ദിച്ചു. മിഷന്‍ ലീഗ് റീജനല്‍ ഡയറക്ടര്‍ ഫാ. ബിന്‍സ് ചത്തേലില്‍, വൈസ് ഡയറക്ടര്‍ സി.ഷൈനി എസ്.വി.എം, റീജനല്‍ ഓര്‍ഗനൈസര്‍മാരായ സിജോയ് പറപ്പള്ളില്‍, സുജ ഇത്തിത്തറ, ഇടവക ഓര്‍ഗനൈസര്‍മാര്‍ എന്നിവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.