പിണറായി വിജയനെയും മകളെയും പിടിച്ച് ജയിലില്‍ ഇടേണ്ടി വരില്ലേ? : എഎന്‍ രാധാകൃഷ്ണന്‍
കൊടകര കുഴല്‍പ്പണക്കേസില്‍ പിണറായി സര്‍ക്കാറിനെതിരെ ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍. കൊടകരയില്‍ നടന്നത് കുഴല്‍പ്പണമാണ് എങ്കില്‍ എന്തുകൊണ്ട് ഇഡിയെ ഏല്‍പ്പിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. റൂമെടുത്തു കൊടുത്തതിനാണ് ഞങ്ങളുടെ ജില്ലാ പ്രസിഡണ്ടിനെ പൊലീസ് വിളിപ്പിച്ചത്. അങ്ങനെയാണ് എങ്കില്‍ പിണറായി വിജയനെയും മകളെയും ഒക്കെ പിടിച്ച് ജയിലില്‍ ഇടേണ്ടി വരില്ലേ?- രാധാകൃഷ്ണന്‍ ചോദിച്ചു. ‘റൂമെടുത്തു കൊടുത്തതിനാണ് ഞങ്ങളുടെ ജില്ലാ പ്രസിഡണ്ടിനെ പൊലീസ് വിളിപ്പിച്ചത്. അങ്ങനെയാണ് എങ്കില്‍ പിണറായി വിജയനെയും മകളെയും ഒക്കെ പിടിച്ച് ജയിലില്‍ ഇടേണ്ടി വരില്ലേ? ഇതൊക്കെ കാണിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആരാണ് ധൈര്യം കൊടുത്തത്. റജിന്റെ ഫോണ്‍ സന്ദേശം പരിശോധിച്ചാല്‍ ഇവിടെയുള്ള എല്ലാ പ്രമാണിമാരും അകത്താകും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ നേതാക്കന്മാരും അറസ്റ്റാലാകും. എന്താണ് അയാളെ വിളിപ്പിക്കാത്തത്’- അദ്ദേഹം ചോദിച്ചു.
പ്രതികളായി പിടിക്കപ്പെട്ടിട്ടുള്ള മാര്‍ട്ടിന്‍, കൊടുങ്ങല്ലൂരില്‍ എവൈഎഫ്ഐയുടെ നേതാവാണ്. മന്ത്രി സുനില്‍കുമാറിന്റെ ഏറ്റവും അടുത്ത അനുയായിയാണ്. അറിയപ്പെടുന്ന സിപിഐ പ്രവര്‍ത്തകനാണ്. മാര്‍ട്ടിന്റെ രേഖകളും ഫോണ്‍ സന്ദേശങ്ങളും എന്തു കൊണ്ട് പരിശോധിക്കുന്നില്ല. അത് പരിശോധിച്ചാല്‍ സുനില്‍കുമാറിനെ വിളിപ്പിക്കേണ്ടി വരും. ഇത് വാദിയെ പ്രതിയാക്കുന്ന പരിപാടിയാണ്. കോടിയേരി ബാലകൃഷ്ണന്റെ മകനെ കുറിച്ചും അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ‘ജാനു ഞങ്ങളുടെ ഘടകകക്ഷിയാണ്. ഉള്ളതും ഇല്ലാത്തതുമായ വാര്‍ത്തകള്‍ പൊലിപ്പിച്ച് ബിജെപിയെ കുടുക്കാനുള്ള പരിപാടിയാണ്. ഇപ്പോള്‍ സുരേന്ദ്രന്റെ മോനെ പിടിക്കാനുള്ള പരിപാടിയാണ്. എന്താ കാരണം, കോടിയേരി ബാലകൃഷ്ണന്റെ മകന്‍ അകത്താണ്. കഞ്ചാവു കേസിലും മയക്കുമരുന്ന് കേസിലും, എല്ലാ അധാര്‍മിക പ്രവര്‍ത്തനങ്ങളുടെ പേരിലല്ലേ അകത്തായിരിക്കുന്നത്. രാജ്യദ്രോഹ പ്രവര്‍ത്തനത്തിന്റെ പേരിലല്ലേ അകത്തായിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് ഇഡിയുടെ മുമ്പില്‍ ഹാജരാകേണ്ടതല്ലേ കോടിയേരിയുടെ ഭാര്യ. കോടിയേരിയുടെ മകനെ അന്വേഷിക്കട്ടെ’- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ ചെറിയ കേരളത്തിന്റെ മുഖ്യമന്ത്രി ഇന്ത്യാ രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടിയെ ഭയപ്പെടുത്താനാണ് ശ്രമം. എന്തൊരു മ്ലേച്ഛമായ പൊതുപ്രവര്‍ത്തനമാണ്’ – രാധാകൃഷ്ണന്‍ പറഞ്ഞു.