സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നീട്ടി ; ജൂണ്‍ 16 വരെ
സംസ്ഥാനത്ത് വീണ്ടും ലോക്ക് ഡൌണ്‍ നീട്ടി. ജൂണ്‍ 16 വരെയാണു ലോക്ക്ഡൗണ്‍ നീട്ടിയത്. നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരുമെന്നാണ് വിവരം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് ഇതു സംബന്ധിച്ച് തീരുമാനം എടുത്തത്. ഔദ്യോഗിക പ്രഖ്യാപനം വൈകുന്നേരത്തോടെ ഉണ്ടാകും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്തില്‍ താഴെ ആകുംവരെ നിയന്ത്രണങ്ങള്‍ തുടരണമെന്ന് ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ടിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ടാം തരംഗത്തില്‍ ടി പി ആര്‍ 30ല്‍ നിന്ന് 15ലേക്ക് വളരെപ്പെട്ടെന്ന് കുറഞ്ഞെങ്കിലും അതിനുശേഷം കാര്യമായ കുറവുണ്ടായില്ല. തുടര്‍ന്നാണ് മറ്റന്നാള്‍ വരെ നിബന്ധനകള്‍ കര്‍ശനമാക്കിയത്. നിലവില്‍ സംസ്ഥാനത്ത് കോവിഡ് മരണം പതിനായിരത്തോട് അടുത്തു. ഇന്നലത്തെമാത്രം 227 പേരാണ് മരിച്ചത്. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ സംഖ്യയാണിത്.