ജിഎസ്ടിയുടെ കീഴില്‍ വന്നാല്‍ ഇന്ധനവില കുറയുമെന്നു കേന്ദ്ര മന്ത്രി

രാജ്യത്ത് ക്രമാതീതമായി വര്‍ധിക്കുന്ന പെട്രോള്‍ വില വര്‍ദ്ധനവിന്റെ കാരണം വിശദീകരിച്ചു കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. രാജ്യത്ത് ദിനംപ്രതി ഉയര്‍ന്നുവരുന്ന പെട്രോള്‍ വിലക്ക് കാരണം അന്താരാഷ്ട്ര മാര്‍ക്കറ്റിലെ ക്രൂഡ് ഓയില്‍ വില കൂടുന്നതിനാലാണെന്ന് മന്ത്രി പറയുന്നു. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില 70 ഡോളര്‍ കടന്നിരിക്കുകയാണ്. രാജ്യത്ത് 80 ശതമാനം ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതാണ്. അതുകൊണ്ടാണ് വിലക്കയറ്റം. ജിഎസ്ടിയുടെ കീഴില്‍ വന്നാല്‍ ഇന്ധനവില കുറയുമെന്നും കേന്ദ്ര മന്ത്രി സമ്മതിക്കുന്നു.

എന്നാല്‍ തീരുമാനം എടുക്കേണ്ടത് ജി.എസ്.ടി കൗണ്‍സിലാണെന്നും അദ്ദേഹം പറയുന്നു. രാജ്യത്ത് പല സ്ഥലങ്ങളിലും പെട്രോള്‍ വില 100 കടന്നിരുന്നു. കേരളത്തിലും പ്രീമിയം പെട്രോളിന് ഇന്ന് 100 രൂപ കടന്നു. തിരുവനന്തപുരം നഗരത്തില്‍ പ്രീമിയം പെട്രോള്‍ ലീറ്ററിന് 100.20 രൂപ, പാറശാലയില്‍ 101.14 രൂപ, വയനാട് ബത്തേരിയില്‍ 100.24 രൂപ എന്നിങ്ങനെയാണ് വില. തിരുവനന്തപുരത്ത് പെട്രോളിന് ഒരു ലീറ്ററിന് 97.29 രൂപയും ഡീസലിന് 92.63 രൂപയുമാണ് ഇന്നത്തെ വില. ഇങ്ങനെ പോയാല്‍ സാധാ പെട്രോള്‍ വിലയും ഉടനെ 100 കടക്കും എന്നാണ് നാട്ടുകാര്‍ പറയുന്നത്.