സ്വകാര്യ ആശുപത്രികളിലെ വാക്സിന്‍ കുത്തിവെയ്പ്പിനു വില നിശ്ചയിച്ച് കേന്ദ്രം
രാജ്യത്തെ സ്വകാര്യ ആശുപത്രികളിലെ വാക്സിന്‍ കുത്തിവെയ്പ്പിനു വില നിശ്ചയിച്ച് കേന്ദ്ര സര്‍ക്കാര്‍. കോവിഷീല്‍ഡിന് 780 രൂപയും, കോവാക്സിന്‍ 1410 രൂപയുമാണ് പുതുക്കിയ വില. അതേസമയം സ്പുട്നിക് V ക്ക് 1145 രൂപയും സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കം. നേരത്തെ വാക്സിന്‍ കുത്തിവയ്പ്പിന് സര്‍വീസ് ചാര്‍ജായി 150 രൂപ മാത്രമേ ഈടാക്കാന്‍ പാടുള്ളുവെന്ന് കേന്ദ്രം ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് വിലയും നിശ്ചയിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് വാക്സിന്‍ സൗജന്യമായിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ പ്രഖ്യാപിച്ചിരുന്നു. വാക്സിന്‍ സൗജന്യമാക്കണമെന്ന സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ നടപടിയെന്ന് മോദി വിശദീകരിച്ചു. ഇതോടെ പതിനെട്ട് വയസിന് മുകളിലുള്ള രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വാക്സിന്‍ സൗജന്യമായി ലഭിക്കും.