വാക്‌സിന്‍ എടുത്താല്‍ കഞ്ചാവ് ഫ്രീ ; യുവാക്കള്‍ക്ക് കിടിലന്‍ ഓഫര്‍

ഹെഡിങ് കണ്ടു മനസ്സില്‍ ലഡ്ഡു പൊട്ടി അല്ലെ? എന്നാല്‍ പൊട്ടണ്ട. ഇന്ത്യയില്‍ അല്ല അമേരിക്കയിലെ വാഷിങ്ടണ്‍ സംസ്ഥാനത്താണ് കുത്തനെ കുറഞ്ഞ കോവിഡ് വാക്‌സിന്‍ നിരക്ക് ഉയര്‍ത്താന്‍ പുത്തന്‍ ഓഫര്‍ സര്‍ക്കാര്‍ പുറത്തുവിട്ടത്. കുത്തിവെപ്പ് എടുക്കുന്ന പ്രായപൂര്‍ത്തിയായവര്‍ക്ക് സാക്ഷാല്‍ കഞ്ചാവാണ് വാഷിങ്ടണ്‍ ഭരണകൂടം വാ?ഗ്ദാനം ചെയ്യുന്നത്. വാക്‌സിന്‍ സ്വീകരിക്കുന്ന 21 വയസിന് മുകളിലുള്ളവര്‍ക്കാണ് സൗജന്യമായി ‘സ്റ്റഫ്’ ലഭിക്കുക. വാഷിങ്ടണിലെ 54 ശതമാനം പേരും ഒരു തവണയെങ്കിലും വാക്‌സിന്‍ സ്വീകരിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അവസാന ആഴ്ച്ചകളില്‍ രാജ്യത്തെ വാക്‌സിന്‍ നിരക്കില്‍ ഇടിവ് സംഭവിച്ചതാണ് പുതിയ ഓഫറുമായി ജനങ്ങളിലേക്ക് ഇറങ്ങാന്‍ സംസ്ഥാനങ്ങളെ പ്രേരിപ്പിച്ചത്.

അമേരിക്കന്‍ സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലോട് കൂടി രാജ്യത്തെ 70 ശതമാനം പേര്‍ക്കെങ്കിലും കോവിഡ് വാക്‌സിന്‍ ലഭ്യമാക്കണമെന്നാണ് പ്രസിഡന്റ് ജോ ബൈഡന്റെ നിര്‍ദേശം.പദ്ധതിക്ക് പിന്തുണയുമായി സംസ്ഥാനത്തെ ചെറുകിട കഞ്ചാവ് വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്. വാഷിങ്ടണ്‍ ഉള്‍പ്പടെ, അമേരിക്കയിലെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 2012 മുതല്‍ കഞ്ചാവ് ഉപഭോ?ഗം നിയമവിധേയമാണ്. ‘ജോയിന്‍സ് ഫോര്‍ ജാബ്‌സ്’ എന്നാണ് വാഷിങ്ടണിലെ വാക്‌സിന്‍ പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്.നേരത്തെ ‘വാക്‌സിന്‍ ഭാ?ഗ്യക്കുറി’യുമായി കാലിഫോര്‍ണിയ, ഒഹൈയോ സംസ്ഥാനങ്ങള്‍ രം?ഗത്തെത്തിയിരുന്നു. വാക്‌സിന്‍ സ്വീകരിക്കുന്ന ഭാ?ഗ്യശാലിക്ക് ക്യാഷ് പ്രൈസും സ്‌കോളര്‍ഷിപ്പുമാണ് ഇവിടെ പ്രഖ്യാപിച്ചത്. വാക്‌സിനെടുക്കുന്നവര്‍ക്ക് സ്‌പോര്‍ട്‌സ് ടിക്കറ്റുകള്‍, സൗജന്യ വിമാന ടിക്കറ്റുകള്‍, ബിയര്‍ എന്നിവ പ്രഖ്യാപിച്ച സംസ്ഥാനങ്ങളുമുണ്ട്. ജൂലൈ 12 വരെയാണ് വാഷിങ്ടണിലെ ജോയിന്‍സ് ഫോര്‍ ജാബ്‌സ് പദ്ധതി നീണ്ടുനില്‍ക്കുന്നത്.