വാഹന നികുതി അടയ്ക്കാനുള്ള സമയപരിധി നീട്ടി സംസ്ഥാന സര്‍ക്കാര്‍
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക് ഡൌണ്‍ നിലവില്‍ ഉള്ളതിനാല്‍ വാഹനങ്ങളുടെ നികുതി അടയ്ക്കാനുള്ള സമയപരിധി നീട്ടി സംസ്ഥാന സര്‍ക്കാര്‍. ഓഗസ്റ്റ് 31 വരെയാണ് തിയതി നീട്ടിയിരിക്കുന്നത്. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്.
നികുതി അടയ്ക്കല്‍ തിയതി, ആംനസ്റ്റി, നവംബര്‍ 30 വരെ നീട്ടിയിട്ടുണ്ട്. ഒപ്പം ടേണോവര്‍ ടാക്സ് ഫയല്‍ചെയ്യുന്നത് സെപ്റ്റംബര്‍ 30 വരെയും നീട്ടിയിട്ടുണ്ട്. കൂടാതെ കശുവണ്ടി, കയര്‍, കൈത്തറി വ്യവസായങ്ങള്‍ക്ക് ഫണ്ട് ലഭ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. ചെറുകിട വ്യാപാരികള്‍ക്ക് പലിശ കുറഞ്ഞ വായ്പ ലഭ്യമാക്കാനും തീരുമാനമായതായി മന്ത്രി അറിയിച്ചു.