കെ എസ് ഈ ബി കോടികളുടെ നഷ്ടം വരുത്തി വെച്ചു എന്ന് CAG
2018-19 കാലയളവില്‍ കെഎസ്ഇബി കോടികളുടെ നഷ്ടം വരുത്തിവെച്ചെന്ന് സിഎജി. വൈദ്യുതി അത്യാവശ്യമായ സമയത്ത് വൈദ്യുതി ആവശ്യത്തിന് ഉത്പാദിപ്പിക്കാതെയും മെഷിനുകള്‍ പരിപാലിക്കതെ കെഎസ്ഇബി അധികചെലവായി കോടികളാണ് വരുത്തിവെച്ചിരിക്കുന്നതെന്ന് സിഎജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കാലയളവില്‍ 1860 കോടി രൂപയുടെ നഷ്ടമാണ് കെഎസ്ഇബി സൃഷ്ടിച്ച് വെച്ചിരിക്കുന്നത്. അല്ലാതെ പൊതുമേഖലയില്‍ തന്നെ 1222 കോടി നഷ്ടവും കെഎസ്ഇബി സൃഷ്ടിച്ചിട്ടുണ്ടെന്ന് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. ജല വൈദ്യുതി ഉത്പാദനം കൃത്യമായി പാലിക്കാത്തതിനാല്‍ കെഎസ്ഇബി വാങ്ങിയത് 25.31 കോടി രൂപ കൊടുത്ത് അധിക വൈദ്യുതിയാണ്. മെഷിനുകള്‍ സമയസമയങ്ങളില്‍ പരിപാലിക്കാത്തതിനെ തുടര്‍ന്ന് 920 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് കെഎസ്ഇബി വാങ്ങിയത്. ഇതെ തുടര്‍ന്ന് 269.77 കോടി രൂപയാണ് അധികമായി ചെലവഴിച്ചത്.
കൂടാതെ കുറ്റ്യാടി പദ്ധതിയി. പെന്‍സ്റ്റോക്ക് വിഭജിച്ചതോടെ 10 മെഗാവാച്ച് വൈദ്യുതി ഉത്പാദന ശേഷി കുറയാനും ഇടയാക്കി. അതിനിടയില്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ 52.36 കോടിയുടെ വൈദ്യുതിയാണ് കെഎസ്ഇബി വാങ്ങിയത്. കുറ്റ്യാടിയില്‍ ടെയില്‍ റേസ് ചാനലില്‍ തടയണ നിര്‍മിച്ചതു കൊണ്ട് വീണ്ടും 20 മെഗാവാട്ട് കുറയ്‌ക്കേണ്ടി വന്നു. അതിനായി 39.20 കോടി വൈദ്യുതി വേറെ വാങ്ങി. ഇടുക്കി ശബരിഗിരി പദ്ധതികളുടെ ശേഷിക്കൂട്ടത്തതിനാല്‍ 212 മില്യണ്‍ യൂണിറ്റ് വൈദ്യുതിയാണ് നഷ്ടമായത്. ഇടുക്കി വൈദ്യുതി പദ്ധതിയുടെ നവീകരണത്തിന് ഉദ്യോഗസ്ഥരുടെ അടിസ്ഥാനത്തില്‍ പോരായ്മൂലം 21 മാസത്തെ കാലതാമസമുണ്ടായി. ശബരിഗിരി പദ്ധതിയുടെ യൂണിറ്റ് സാങ്കേതിക തകാരര്‍ മൂലം അടച്ചിട്ടതിനാല്‍ 59 വൈദ്യുതി വേറെ വാങ്ങേണ്ടി വന്നു. ഇതിനു പിന്നില്‍ അഴിമതി ഉണ്ടോ എന്ന് പരിശോധിക്കണം എന്നും റിപ്പോര്‍ട്ട് പറയുന്നു.