ലോക്ക് ഡൌണ്‍ സമയത്തു പോലീസ് വഴി ജനങ്ങളെ കൊള്ളയടിച്ചു സര്‍ക്കാര്‍ നേടിയത് 35 കോടി
ലോക് ഡൌണ്‍ കാരണം ജോലിയും കൂലിയും ഇല്ലാതെ ജനങ്ങള്‍ കഷ്ടപെടുമ്പോള്‍ അതും ചാകര ആക്കുകയാണ് നമ്മുടെ സര്‍ക്കാര്‍. കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ ഇതുവരെ പോലീസ് വകുപ്പിനെ ഉപയോഗിച്ച് 35 കോടി രൂപയാണ് സര്‍ക്കാര്‍ നേടിയത് എന്ന ന്യൂസ് കേരള കൗമുദിയാണ് പുറത്തു വിട്ടിരിക്കുന്നത്. ജനുവരി ഒന്നു മുതല്‍ ഇക്കഴിഞ്ഞ ചൊവ്വാഴ്ചവരെയുള്ള കണക്ക് ആണ് ഇത്. കൊവിഡ് നിയന്ത്രങ്ങള്‍ ലംഘിച്ചാല്‍ കേരള പകര്‍ച്ചാ വ്യാധി നിയന്ത്രണ നിയമപ്രകാരമാണ് പൊലീസ് പിഴ ചുമത്തുന്നത്. 500 മുതല്‍ 5000വരെ പിഴ ചുമത്താം. അങ്ങനെ കഴിഞ്ഞ അഞ്ചു മാസവും എട്ട് ദിവസത്തിനുമുള്ളില്‍ പൊലീസിന് പിഴയിനത്തില്‍ കിട്ടിയത് 35,17,57,048 രൂപയാണ്.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയതിനു ശേഷമാണ് ഏറ്റവും കൂടുതല്‍ പിഴ ഈടാക്കിയത്. 1,96,31,100 രൂപയാണ് ആഴ്ചകള്‍ മാത്രം നീളുന്ന ഈ ലോക്ഡൗണ്‍ കാലത്ത് പിഴയീടാക്കിയത്. മാസ്‌ക് ഇല്ലെങ്കില്‍ 500 ആണ് പിഴ. അതേസമയം മാസ്‌ക് നേരെ വെച്ചില്ല എന്ന പേരിലും കൊള്ള നടക്കുന്നുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ ലഘിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍, നിയന്ത്രണങ്ങള്‍ ലംഘിച്ചുള്ള വിവാഹം, മറ്റ് ചടങ്ങുകള്‍ എന്നിവയ്ക്ക് 5000 രൂപയും വാഹനവുമായി അനാവശ്യമായി പുറത്തിറങ്ങിയാല്‍ 2000 രൂപയുമാണ് പിഴ. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവില്‍ നിന്നുള്ള പിഴ അടയക്കാനായി മാത്രം മാര്‍ച്ചില്‍ എല്ലാം ജില്ലകളിലും പൊലീസ് പ്രത്യേകം അക്കൗണ്ട് തുടങ്ങിയിരുന്നു. എല്ലാ മാസവും ആദ്യം ജില്ല എസ്പിമാര്‍ ഈ തുക പരിശോധിച്ച് ട്രഷറിയിലേക്ക് മാറ്റും.
പിഴ അടക്കുവാന്‍ കാശില്ലാത്തവരുടെ വാഹനം മൊബൈല്‍ ഫോണ്‍ എന്നിവ പിടിച്ചു വെക്കുന്ന നടപടികളും ഇപ്പോള്‍ സാധാരണമാണ്. ഇത്തരത്തില്‍ വാഹനം പിടിച്ചു വച്ചതിനു ശേഷം വീട്ടിലേയ്ക്ക് നടന്നു പോകേണ്ടി വന്ന ഒരാള്‍ കുഴഞ്ഞു വീണു മരിച്ച സംഭവവും തിരുവനന്തപുരത്ത് ഉണ്ടായി. എന്നാല്‍ തങ്ങള്‍ നിസ്സഹായരാണ് എന്നാണ് പോലീസ് പറയുന്നത്. മേല്‍ തട്ടില്‍ നിന്നും ദിവസം ഇത്രയും രൂപ പിരിക്കണം എന്ന കനത്ത ഉത്തരവ് ഉള്ളത് കൊണ്ടാണ് മനസില്ലാ മനസോടെ പോലീസുകാര്‍ ഈ പിടിച്ചു പറി നടത്തുന്നത് എന്ന് അവര്‍ തന്നെ പറയുന്നു. സര്‍ക്കാരിന്റെ കൊള്ളയ്ക്ക് എതിരെ പ്രതിഷേധിക്കുന്നവരെ കര്‍ച്ചാ വ്യാധി നിയന്ത്രണ നിയമപ്രകാരമാണ് കേസില്‍ കുടിക്കുന്നത്. പിഴ മാത്രമല്ല ജയില്‍ വാസവും കിട്ടാന്‍ സാധ്യത ഉള്ള വകുപ്പ് ആണ് ഇത്. അതുകൊണ്ടുതന്നെയാണ് ജനങ്ങള്‍ പ്രതികരിക്കാന്‍ മടിക്കുന്നതും.