അമ്പിളിക്ക് എതിരെ ഉള്ളത് കള്ളക്കേസ് എന്ന് വെളിപ്പെടുത്തി ഭാര്യ എന്ന് അവകാശപ്പെടുന്ന പെണ്‍കുട്ടിയുടെ ഇന്‍സ്റ്റാ പോസ്റ്റ്

പീഡനക്കേസില്‍ അറസ്റ്റിലായ ടിക്ക് ടോക്ക് താരം വിഘ്‌നേഷ് എന്ന അമ്പിളിയുടെ ഭാര്യ എന്ന് അവകാശപ്പെടുന്ന പെണ്‍കുട്ടിയുടെ ശബ്ദ സന്ദേശം പുറത്ത്. അമ്പിളിയുടെ തന്നെ ഇന്‍സ്റ്റാഗ്രാം പേജിലൂടെയാണ് പെണ്‍കുട്ടിയുടെ സന്ദേശം പുറത്തു വന്നിരിക്കുന്നത്. അമ്പിളി തന്നെ പീഡിപ്പിച്ചതല്ലെന്നും താന്‍ ഏഴു മാസം ഗര്‍ഭിണിയാണെന്നും വ്യക്തമാക്കുന്ന പെണ്‍കുട്ടിയുടെ ശബ്ദസന്ദേശമാണ് പുറത്തു വന്നിരിക്കുന്നത്.

തന്റെ ഇഷ്ടപ്രകാരമാണ് അമ്ബിളിക്കൊപ്പം പോയതെന്നും അമ്ബിളി തന്നെ പീഡിപ്പിച്ചിട്ടില്ലെന്നും പെണ്‍കുട്ടി പറയുന്നു. വിഘ്‌നേഷിനെ കുറിച്ച് പരക്കുന്ന വാര്‍ത്ത വ്യാജമാണ്. അതെല്ലാം പൊലീസ് കെട്ടിചമച്ചതാണെന്നാണ് പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഓഡിയോയില്‍ പറയുന്നത്. ടിക് ടോക് താരം അമ്പിളി പീഡിപ്പിച്ചു എന്ന് പറയുന്ന കുട്ടി ഞാനാണ്. ഇത് വ്യാജവാര്‍ത്തയാണ്. ഇതാരും വിശ്വസിക്കരുത്. നിങ്ങള്‍ കണ്ടതും കേട്ടതുമൊന്നുമല്ല സത്യം. അമ്പിളി എന്നെ പീഡിപ്പിച്ചെന്ന് പറയുന്നത് നുണയാണ്. ഇപ്പോള്‍ കേള്‍ക്കുന്നതെല്ലാം പൊലീസുകാര്‍ കെട്ടിച്ചമച്ച കഥകളാണ്. എന്റെ ഇഷ്ടപ്രകാരമാണ് ഞാന്‍ അമ്ബിളിയുടെ കൂടെ പോയത്. ഇത്രയും നാള്‍ ഞാന്‍ അമ്പിളിയുടെ കൂടെത്തന്നെയായിരുന്നു. ഇപ്പോള്‍ ഞാന്‍ ഏഴുമാസം ഗര്‍ഭിണിയാണ്ട- പെണ്‍കുട്ടി പറയുന്നു.

പൊലീസുകാര്‍ അമ്പിളിയെ പിടികൂടിയെന്ന് പറയുന്നതിലെ എല്ലാ കാര്യവും സത്യമല്ല. അമ്പിളിയെ ഓടിച്ചിട്ട് പിടിച്ചു എന്ന് പറയുന്നത് സത്യമല്ല. ഇന്നലെ പൊലീസുകാര്‍ വീട്ടില്‍ വന്ന് അച്ഛന്റെ കാല് പിടിച്ചുതിരിച്ചു. വീണ്ടും വീണ്ടും കാല് പിടിച്ചുതിരിച്ചുകൊണ്ട് അവര്‍ അമ്പിളിയെ അന്വേഷിച്ചു. അക്കാര്യം ചോദിച്ചു അച്ഛനെ ഉപദ്രവിക്കുകയും ചെയ്തു. എന്നെ മാനസികമായി ബുദ്ധമുട്ടിക്കുകയും ചെയ്തു . തുടര്‍ന്നാണ് അമ്പിളി പൊലീസിന് മുന്നില്‍ കീഴടങ്ങിയത് എന്നും പെണ്‍കുട്ടി പറയുന്നു. ഞാന്‍ ഇത്രയും നാള്‍ അവന്റെ കൂടെത്തന്നെയായിരുന്നു. അമ്പിളിക്കെതിരെ മൊഴി കൊടുത്താല്‍ എനിക്ക് അഞ്ച് ലക്ഷം രൂപതരാമെന്നും എന്നെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നുമൊക്കെയാണ് പറയുന്നത്. എനിക്ക് അഞ്ച് ലക്ഷം രൂപയൊന്നും വേണ്ട. നിങ്ങളിപ്പോള്‍ ട്രോളുന്നുണ്ടല്ലോ. നിങ്ങള്‍ എന്തറിഞ്ഞിട്ടാണ് ട്രോളുന്നത്? ഇതൊക്കെ ഫേക്ക്ന്യൂസാണ്’- പെണ്‍കുട്ടി ചോദിക്കുന്നു.

അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്ന കേസിലാണ് അമ്പിളിയെ പൊലീസ് അറസ്റ്റു ചെയ്തത്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാണ് കേസ്. പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തുനിന്ന് യുവാവിനെ അറസ്റ്റ് ചെയ്തത്. വിദേശത്തേയ്ക്ക് കടക്കുവാന്‍ ശ്രമിക്കുന്ന സമയത്താണ് അമ്പിളിയെ പാസ്പോര്‍ട്ടിന്റെ കാര്യം പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു അറസ്റ്റ് ചെയ്തത് എന്നും പോലീസ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലോടെ പോലീസ് പറഞ്ഞത് എല്ലാം കള്ളമാണ് എന്ന് തെളിയുകയാണ്.