ലോക് ഡൌണ്‍ രീതിയില്‍ മാറ്റം വരുത്തും : പിണറായി
സംസ്ഥാനത്തെ ലോക്ഡൗണ്‍ രീതിയില്‍ മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശ സ്ഥാപനങ്ങളില്‍ രോഗവ്യാപനത്തിന്റെ തോത് അനുസരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താനാണ് തീരുമാനം. അതേസമയം സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ തോത് കുറയുകയാണ്. ഇന്ന് 7719 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 11.26 ആണ്. 24 മണിക്കൂറിനിടെ 68,573 സാമ്പിളുകളാണ് പരിശോധിച്ചത്. തിരുവനന്തപുരം, പാലക്കാട്, മലപ്പുറം ഒഴികെ മറ്റെല്ലാ ജില്ലകളിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 15ന് താഴെയായിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 161 മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. രോഗ വ്യാപന തീവ്രത അനുസരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും. പരിശോധന വര്‍ധിപ്പിക്കണം.
രോഗം കൂടുതല്‍ പകരുന്നത് വീടുകളില്‍ നിന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദിവാസി കോളനികളില്‍ വാക്‌സിന്‍ ക്യാമ്പുകള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. രോഗ നിയന്ത്രണം കൈവരിക്കാന്‍ മാസങ്ങളും, വര്‍ഷങ്ങളും എടുത്തേക്കാമെന്നാണ് വിദഗ്ധ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മറ്റൊരു ലോക്ഡൗണിലേയ്ക്ക് തള്ളിവിടാതിരിക്കാന്‍ എല്ലാവരും ഒന്നിച്ച് ശ്രമിക്കണം. ടെലി മെഡിസിന്‍ സംവിധാനം കൂടുതല്‍ വിപുലീകരിക്കും. കോവിഡതര രോഗങ്ങളുള്ള എല്ലാവര്‍ക്കും ചികിത്സ ലഭിക്കും. മൂന്നാം തരംഗം ആശങ്കപ്പെടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മൂന്നാം തരംഗത്തെ നേരിടാന്‍ എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കും. സര്‍ക്കാര്‍ മുന്നൊരുക്കം നടത്തുന്നുണ്ട് എന്നും മുഖ്യമന്ത്രി പറഞ്ഞു.