ബിബിസിയില്‍ നിന്നും ഇറങ്ങിയ പ്രമുഖരുടെ ചാനല്‍, ‘ജിബി ന്യൂസ്’ പ്രക്ഷേപണം തുടങ്ങി

ബി ബി സി ഉള്‍പ്പടെയുള്ള മുന്‍നിര ബ്രിട്ടീഷ് ചാനലുകളില്‍ നിന്നും പുറത്ത് വന്ന മാധ്യമപ്രവര്‍ത്തകര്‍ ചേര്‍ന്ന് രൂപീകരിച്ച ‘ജിബി ന്യൂസ്’ എന്ന പുതിയ വാര്‍ത്താ ചാനല്‍ പ്രക്ഷേപണം തുടങ്ങി. ചാനല്‍ ചെയര്‍മാനും മുന്‍ ബി.ബി.സി മാധ്യമപ്രവര്‍ത്തകനുമായ ആന്‍ഡ്രൂ നീല്‍ ചാനലിന്റെ ആദ്യ പരിപാടിയായ ‘വെല്‍കം ടു ജിബി ന്യൂസ്’ അവതരിപ്പിച്ചുകൊണ്ട് മുഴുനീള വാര്‍ത്താ ചാനലിലേക്ക് പ്രേക്ഷകരെ സ്വാ?ഗതം ചെയ്തു. വലതുപക്ഷ രാഷ്ട്രീയക്കാരുടെയും നിക്ഷേപകരുടെയും പിന്തുണയോടെയാണ് ജിബി ന്യൂസ് പ്രവര്‍ത്തനം തുടങ്ങിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ ഡിസ്‌ക്കവറി കോര്‍പ്പറേഷനാണ് ചാനലിന് പിന്നില്‍. ബ്രിട്ടണിന്റെ ന്യൂസ് ചാനല്‍ എന്ന ലേബലോടെ എത്തിയ ചാനലിന് ബ്രിട്ടീഷ് പതാകയോടെയുള്ള ലോ?ഗോയാണ് ഉള്ളത്.

സ്‌കൈ ന്യൂസ് മുന്‍ റിപ്പോര്‍ട്ടര്‍ കോളിന്‍, ദ സണില്‍ നിന്നുള്ള ഡാന്‍ വൂട്ടന്‍, ബ്രക്‌സിറ്റ് പാര്‍ട്ടി വക്താവ് മൈക്കല്‍ ഡ്യൂബേറി എന്നിവരുള്‍പ്പെട്ട സംഘമാണ് ജി.ബി ന്യൂസിന് പിന്നില്‍. അഭിമാനികളായ ബ്രിട്ടീഷുകാരണ് ചാനലിന് പിന്നിലെന്ന് അത് ചാനലിന്റെ പേരില്‍ തന്നെയുണ്ടെന്നും ചെയര്‍മാന്‍ ആന്‍ഡ്രൂ നീല്‍ പറഞ്ഞു. ജി.ബി ചാനലിലെ ബി എന്താണ് അര്‍ഥമാക്കുന്നതെന്ന് തങ്ങള്‍ വിസ്മരിക്കില്ലെന്നും നീല്‍ പറഞ്ഞു. അതേസമയം ലോഞ്ചിം?ഗ് പരിപാടിക്ക് ബി.ബി.സി, സ്‌കൈ ന്യൂസ് മുന്‍നിര ബ്രിട്ടീഷ് ചാനലുകളേക്കാള്‍ കാഴ്ച്ചക്കാരാണുണ്ടായത്. ചാനല്‍ തുടങ്ങിയ ആദ്യ മിനിറ്റുകള്‍ക്ക് മൂന്നേകാല്‍ ലക്ഷം പേര്‍ കാഴ്ച്ചക്കാരായുണ്ടായപ്പോള്‍, ബി.ബി.സിക്ക് യഥാക്രമം ഒരു ലക്ഷത്തോളവും, സ്‌കൈ ന്യൂസിന് 46,000 കാഴ്ച്ചക്കാരുമാണ് ഉണ്ടായത്. എന്നാല്‍ പ്രവര്‍ത്തനം തുടങ്ങി ഉടന്‍ തന്നെ സാങ്കേതിക പ്രശ്‌നങ്ങള്‍കൊണ്ട് പലവട്ടം ശബ്ദം ചാനലിന്റെ നിലച്ച് പോയതും വാര്‍ത്താ പ്രാധാന്യം നേടി.