പറഞ്ഞ വാക്ക് പാലിച്ചു സ്റ്റാലിന്‍ ; റേഷന്‍ കാര്‍ഡുടമകള്‍ക്ക് 4000 രൂപയും ഭക്ഷ്യ കിറ്റും
അധികാരം ഏറ്റ ഉടന്‍ നല്‍കിയ വാഗ്ദാനം പാലിച്ചു തമിഴ് നാട് മുഖ്യമന്ത്രി സ്റ്റാലിന്‍. തമിഴ്‌നാട് സര്‍ക്കാര്‍ കോവിഡ് ധനസഹായമായി റേഷന്‍ കാര്‍ഡുടമകള്‍ക്ക് വാഗ്ദാനം ചെയ്ത 4000 രൂപയുടെ ധനസഹായത്തിന്റെ രണ്ടാം ഗഡു വിതരണം തുടങ്ങി. 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റും രണ്ടായിരും രൂപയും റേഷന്‍കടകളില്‍ നിന്നു തന്നെ വിതരണം ചെയ്തു. 500 രൂപയുടെ നാലു നോട്ടുകളും വലിയൊരു കിറ്റുമായി മടങ്ങുന്ന വയോധികര്‍ അടക്കമുള്ളവുരുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായി. കാര്‍ഡ് ഉടമകളായ 2.11 കോടി കാര്‍ഡുടമകളായ കുടുംബങ്ങള്‍ക്ക് ഗുണം കിട്ടുന്നതാണ് സഹായം.
ഡിഎംകെയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു 4000 രൂപയും ഭക്ഷ്യധാന്യ കിറ്റും. 500 രൂപ വില വരുന്ന സാധനങ്ങളാണ് ഭക്ഷ്യക്കിറ്റിലുള്ളത്. ആദ്യ ഗഡുവായ 2000രൂപയും കിറ്റും കഴിഞ്ഞ മാസം വിതരണം ചെയ്തിരുന്നു. 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റും രണ്ടായിരും രൂപയും റേഷന്‍കടകളില്‍ നിന്നു തന്നെ വിതരണം ചെയ്തു. ഏതാണ്ട് 240 കോടി രൂപയാണ് ഈ ഇനത്തില്‍ പണമായി മാത്രം നല്‍കുക. കേരളത്തോട് ചേര്‍ന്നു കിടക്കുന്ന കന്യാകുമാരി ജില്ലയിലെ ഉദ്ഘാടനം കാട്ടാത്തുറയില്‍ മന്ത്രി ടി. മനോതങ്കരാജ് നിര്‍വഹിച്ചു. ജില്ലയിലെ 776 റേഷന്‍ കടകളിലായി ആറുലക്ഷം കാര്‍ഡുടമകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. വെളളയരി, അയോഡൈസ്ഡ് ഉപ്പ്, ഒരു കിലോ റവ, പഞ്ചസാര, ഉഴുന്നുപരിപ്പ് അരകിലോ വീതം. വാളംപുളി, കടല എന്നിവ കാല്‍കിലോ വീതം, കടുക്, ജീരകം, മഞ്ഞള്‍പൊടി, മുളകുപൊടി എന്നിവ നൂറു ഗ്രാം വീതം, 125 ഗ്രാമിന്റെ കുളിസോപ്പും കാല്‍ കിലോ തൂക്കമുള്ള ബ്രാന്‍ഡഡ് അലക്ക് സോപ്പുമാണ് കിറ്റിലുള്ളത്. 2000 രൂപ വീതം രണ്ടു തവണയായി 4000 രൂപയാണ് നല്‍കുന്നത്.