ലോക്ഡൗണ്‍ ഇളവ് ; യാത്ര സംബന്ധിച്ച് മാര്‍ഗനിര്‍ദ്ദേശങ്ങള്‍
സംസ്ഥാനത്ത് ലോക് ഡൗണില്‍ ഇളവുകള്‍ നല്‍കി എങ്കിലും ഇത് സംബന്ധിച്ച് പുതിയ യാത്ര മാര്‍ഗനിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. നിയന്ത്രണങ്ങളില്‍ ഇളവ് വന്ന സ്ഥലങ്ങളില്‍ നിന്ന് ഭാഗിക ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേയ്ക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് പാസ് ആവശ്യമില്ല. യാത്രക്കാര്‍ പൂരിപ്പിച്ച സത്യവാങ്മൂലം കയ്യില്‍ കരുതണം. എന്നാല്‍ ഇളവുകള്‍ നിലവില്‍ വന്ന സ്ഥലങ്ങളില്‍ നിന്നും സമ്പൂര്‍ണ ലോക്ഡൗണ്‍ നിലവിലുളള സ്ഥലങ്ങളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിന് നിയന്ത്രണമുണ്ട്. ഇവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് പൊലീസ് പാസ് ആവശ്യമാണ്. പാസ് ലഭിക്കാന്‍ ബുദ്ധിമുട്ടുളളവര്‍ക്ക് ആവശ്യമായ രേഖകള്‍ സഹിതം വെളള പേപ്പറില്‍ അപേക്ഷ തയ്യാറാക്കി നല്‍കിയാല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍ നിന്ന് പാസ് ലഭിക്കുന്നതാണ്.
സമ്പൂര്‍ണ ലോക്ഡൗണുള്ള സ്ഥലങ്ങളിലേക്ക് പാസ് നിര്‍ബന്ധം . ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവിലുള്ള പ്രദേശങ്ങളില്‍ പരീക്ഷ, ചികിത്സ, മരണാനന്തര ചടങ്ങുകള്‍ എന്നിവക്ക് മാത്രം യാത്ര അനുമതി . ഭാഗിക ലോക്ഡൗണുള്ള സ്ഥലങ്ങളിലേക്കും തിരിച്ചും പാസ് വേണ്ട, സത്യവാങ്മൂലം വേണം . നിയന്ത്രണങ്ങളില്‍ ഇളവ് വന്നതും ഭാഗിക ലോക്ഡൗണ്‍ നിലനില്‍ക്കുന്നതുമായ സ്ഥലങ്ങളില്‍ നിന്ന് സമ്പൂര്‍ണ ലോക്ഡൗണുള്ള സ്ഥലങ്ങളിലേക്ക് യാത്രക്ക് നിയന്ത്രണം. കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ നാളെ മുതല്‍ പുനരാരംഭിക്കും. രാവിലെ 5 മണിമുതല്‍ വൈകുന്നേരം 7 മണിവരെയാണ് സര്‍വീസ്. അടിയന്തരഘട്ടങ്ങളില്‍ മാത്രമേ വൈകുന്നേരം 7 മണിക്ക് ശേഷം പുതിയ സര്‍വീസ് ഓപ്പറേറ്റ് ചെയ്യൂ. ടി.പി.ആര്‍ 20 ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളില്‍ സ്റ്റോപ്പ് അനുവദിക്കില്ല. ശനി, ഞായര്‍ ദിവസങ്ങളില്‍ സര്‍വീസ് നടത്തില്ലെന്നും സി.എം.ഡി സര്‍ക്കുലര്‍ ഇറക്കി. എന്നാല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ ഞായറാഴ്ച ഉച്ചക്ക് ശേഷം സര്‍വീസ് പുനരാരംഭിക്കും.