എസ്. രമേശന്‍ നായര്‍ അന്തരിച്ചു
കവിയും പ്രമുഖ ചലച്ചിത്ര ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അല്പം മുന്‍പായിരുന്നു മരണം സ്ഥിരീകരിച്ചത്. കൊറോണ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1948 മേയ് 3ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്തായിരുന്നു ജനനം. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സബ് എഡിറ്ററായും ആകാശവാണിയില്‍ നിര്‍മ്മാതാവായും ജോലിചെയ്തു. ആകാശവാണി പ്രക്ഷേപണം ചെയ്ത് വിവാദമായ ശതാഭിഷേകം എന്ന നാടകം രചിച്ചതിന് ആന്‍ഡമാനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിലെ കഥാപാത്രങ്ങള്‍ക്ക് ചില രാഷ്ട്രീയനേതാക്കളുമായി സാദൃശ്യമുണ്ട് എന്ന ആരോപണമാണ് നാടകം വിവാദമായത്.
1985ല്‍ പുറത്തിറങ്ങിയ പത്താമുദയം, രംഗം എന്നീ ചലച്ചിത്രങ്ങളിലുടെയാണ് രചിച്ചുകൊണ്ടാണ് മലയാളചലച്ചിത്രഗാന രംഗത്തേക്ക് പ്രവേശിക്കുന്നത്.ആയിരം പക്ഷികള്‍ പാടിപ്പറന്നാലും ആകാശം ഒന്നുതന്നെയാണെന്നും, വേഷങ്ങളായിരമുണ്ടെങ്കിലും കര്‍മ്മ വേദാന്തമൊന്നുതന്നെയാണെന്നും പറഞ്ഞ് ഒടുവില്‍, മുപ്പത്തുമുക്കോടിയുണ്ടെങ്കിലും ദൈവം സത്യത്തിലൊന്നുതന്നെ എന്ന തത്ത്വമസീദര്‍ശനത്തിലെത്തുന്നവയാണ് ഇദ്ദേഹത്തിന്റെ കവിതകള്‍. സിനിമയ്ക്കു പുറമേ ഒട്ടേറെ ഭക്തിഗാനങ്ങളും ലളിത ഗാനങ്ങളും എഴുതിയിട്ടുണ്ട്. ഓടക്കുഴല്‍ അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, വെണ്ണിക്കുളം അവാര്‍ഡ് എന്നിവയാണ് ഇദ്ദേഹത്തിനു ലഭിച്ച പ്രധാന പുരസ്‌കാരങ്ങള്‍.
തപസ്യ കലാസാഹിത്യ വേദിയുടെ സംസ്ഥാന പ്രസിഡണ്ടായിരുന്നു. തൃശ്ശൂര്‍ വിവേകോദയം സ്‌കൂള്‍ റിട്ട. അദ്ധ്യാപികയും എഴുത്തുകാരിയുമായ പി. രമയാണ് ഭാര്യ. ഏക മകന്‍ മനു രമേശന്‍ സംഗീതസംവിധായകനാണ്. ഗുരുപൗര്‍ണ്ണമി എന്ന കാവ്യ സമാഹാരത്തിനു 2018 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരവും, ആറാം വെണ്ണിക്കുളം സ്മാരക പുരസ്‌കാരവും ആശാന്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.