സുപ്രീംകോടതി പുറപ്പെടുവിച്ച രണ്ടു വിധികള്‍
സി. വി എബ്രഹാം
കഴിഞ്ഞ ദിവസങ്ങളില്‍ പരമോന്നത കോടതി രണ്ടു സുപ്രധാന വിധികള്‍ പുറപ്പെടുവിക്കുകയുണ്ടായി;
ഒന്ന്:
ജനാധിപത്യസംവിധാനത്തെ പുഴുക്കുകളേല്‍ക്കാതെ മുന്നോട്ടു കൊണ്ടുപോകാന്‍ പാര്‍ലമെന്റും ജുഡീഷ്യറിയും പോലെ തന്നെ സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനവും ഒഴിച്ചുകൂടാനാവാത്തതാണെന്നും, മാധ്യമങ്ങള്‍ക്കു പരിധികള്‍ നിശ്ച്വയിക്കുന്നതിലൂടെ ഏകാധിപത്യത്തിലേയ്ക്കും ഫാസിസത്തിലേയ്ക്കുമുള്ള ചുവടു വയ്പുകള്‍ സമൂഹത്തില്‍ നിന്നും മറച്ചുപിടിക്കപെടുമെന്നുമായിരുന്നു വ്യംഗ്യമായ വിലയിരുത്തല്‍.
രണ്ട് :
അഭിപ്രായ സ്വാതന്ത്ര്യത്തെ പരാമര്‍ശിച്ചുകൊണ്ടുള്ളതായിരുന്നു; ആ സ്വാതന്ത്ര്യത്തെയാണല്ലോ നമ്മള്‍ ഇന്ത്യക്കാര്‍ സാക്ഷാല്‍ സ്വാതന്ത്ര്യമെന്നു പറയുന്നത്; ആര്‍ക്കെതിരെയും, എന്തിനെതിരെയും അടിസ്ഥാനമൊന്നുമില്ലാതെതന്നെ എന്തും വിളിച്ചു പറയുവാനുള്ള സ്വാതന്ത്ര്യം.
ഭരണാധികാരികള്‍ക്കെതിരെയുള്ള പരാമര്‍ശം രാഷ്ട്രത്തിനെതിരെയുള്ളതായി വിലയിരുത്താനോ രാജ്യദ്രോഹമായോ കാണാന്‍ പറ്റില്ലത്രെ.
പൗരത്വസമരപ്രക്ഷോഭങ്ങള്‍ക്കു നേതൃത്വം നല്‍കിയ JNU വിദ്യാര്‍ത്ഥിനേതാക്കളെ മോചിപ്പിച്ചു കൊണ്ടുള്ള വിധിപ്രസ്താവനയിലായിരുന്നു ഈ പരാമര്‍ശം.
ലക്ഷ്യപ്രാപ്തിക്കായി വീണ്ടും സമരമുഖത്തുണ്ടാവുമെന്ന മുന്നറിയിപ്പുമായാണ് അവര്‍ പുറത്തേയ്ക്കു വരുന്നത്.
രണ്ടും വളരെ ശരിയായ നിഗമനങ്ങളെന്നു വിലയിരുത്തേണ്ടിയിരിക്കുന്നു, സ്വതന്ത്രമായ പത്രപ്രവര്‍ത്തനം ജനാധിപത്യത്തിന്റെ അടിത്തൂണുകളിലൊന്നു തന്നെ; എന്നാല്‍ രാഷ്ട്രത്തിന്റെ അഖണ്ഡതയെയും കെട്ടുറപ്പിനെയും മുന്‍നിറുത്തിക്കൊണ്ടുള്ള ക്രിയാത്മകമായ പത്രപ്രവര്‍ത്തനത്തെ മാത്രമേ ഒരു ജനാധിപത്യത്തിന്റെ അടിത്തൂണായി വിലയിരുത്താനാവൂ. ആ ധാര്‍മികത നിലനിറുത്തിക്കൊണ്ടുള്ള, നിലവാരമുള്ള പത്രപ്രവര്‍ത്ഥനരംഗം അപ്രത്യക്ഷമായിരിക്കുന്നു എന്നത് കോടതി കാണാതെ പോയോ എന്നൊരു സംശയമുണ്ട്.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വേണ്ടി മാത്രം ചലിപ്പിക്കുന്ന തൂലികയേന്തുന്നവരായി മാധ്യമപ്രവര്‍ത്തകര്‍ അധപ്പതിച്ചിരിക്കുന്നു. ഇന്നത്തെ ആധുനികതയില്‍ ഏതെങ്കിലും ഒരു മാധ്യമത്തെ മാത്രം വിമര്‍ശനോപാധിയായി വിലയിരുത്തുന്നതേ ശരിയായ സമീപനമല്ല.
സാമൂഹ്യമാധ്യമങ്ങളിലൂടെ ഏതൊരു പൗരനും വിമര്‍ശിക്കാനും ആശയങ്ങള്‍ പങ്കു വയ്ക്കാനും അവസരമുള്ളപ്പോള്‍ ആ സംവിധാനങ്ങളിലൂടെ തങ്ങളുടെ സാന്നിദ്ധ്യം വര്‍ദ്ധിതമായി ദുരുപയോഗപ്പെടുത്താനും രാഷ്ട്രീയ കാര്യങ്ങളില്‍ നിസ്സംഗത പാലിക്കുന്ന ഒരു ജനതയില്‍ ആശയക്കുഴപ്പമുണ്ടാക്കാനും എളുപ്പത്തി സാധിക്കും.
അതിനര്‍ത്ഥം, ജനാധിപത്യത്തെ താങ്ങി നിറുത്തുന്ന നാലം തൂണായി കോടതി കണ്ടെത്തിയിട്ടുള്ളതില്‍ ബഹുഭൂരിപക്ഷവും തല്പരകഷികളായ സാമൂഹ്യ മാധ്യമ ഉപയോക്താക്കളാണെന്നതു തന്നെ..
തങ്ങള്‍ക്കിഷ്ടപ്പെടാത്ത ഏതു തീരുമാനത്തെയും എതിര്‍ക്കുകയെന്നതല്ലാതെ അതിനു പ്രത്യേകിച്ചൊരു മാനദണ്ഡവും ഇക്കൂട്ടര്‍ വച്ചു പുലര്‍ത്തുന്നില്ല. തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഭരണാധികാരികളെയും, പാര്‍ലമെന്റ് പാസ്സാക്കുന്ന നിയമങ്ങളെയും അംഗീകരിക്കാന്‍ ഇവര്‍ വിമുഖത കാട്ടുന്നു.
ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതും CAA, NRC പൗരത്വ നിയമം തുടങ്ങിയവയുമൊക്കെ രാജ്യ സുരക്ഷയ്ക്ക് അത്യന്താപേക്ഷിതമായിരിക്കെ തങ്ങളുടെ ഭരണകാലത്ത് ഇല്ലാതിരുന്ന ഈ നിയമങ്ങള്‍ നടപ്പിലാക്കാതിരിക്കാന്‍ മുന്‍ഭരണാധികാരികള്‍ സാമൂഹ്യമാധ്യമങ്ങളെയും മറ്റു പ്രതിപക്ഷ കക്ഷികളെയും കൂട്ടു പിടിച്ച് ഭരണപക്ഷത്തെ അസ്ഥിരപ്പെടുത്താന്‍ കോപ്പു കൂട്ടുന്നു.
ഒന്നോര്‍ക്കണം കാശ്മീരിന് വേണ്ടി പതിനായിയിരിക്കണക്കിനു ധീരജവാന്മാര്‍ ജീവത്യാഗം ചെയ്യേണ്ടി വന്നിട്ടുള്ളത് രാജ്യരക്ഷയ്ക് വേണ്ടി മാത്രമാണ്.. ഭരണത്തില്‍ തിരിച്ചെത്തിയാല്‍ 370 ഭേദഗതി എടുത്തുകളയുകയും,കാശ്മീരിന് വീണ്ടും സ്വയം ഭരണവും ആനുകുല്യങ്ങളുമൊക്കെ നല്‍കുമെന്നും പറയുന്നവര്‍ നമ്മുടെ പട്ടാളക്കാരെ അവിടെ നിന്നും തിരിച്ചു വിളിക്കുമെന്ന് കൂടി വിളംബരം ചെയ്യണം; ആര്‍ക്കു വേണ്ടിയാണ് അവര്‍ ചോര ചിന്തുന്നത് ?!
ഇതു വരെ രക്തസാക്ഷികളാവേണ്ടിവന്ന പട്ടാളക്കാരുടെ കുടുംബാംഗങ്ങള്‍ അര്‍ഹമായ നഷ്ടപരിഹാരവും അര്‍ഹിക്കുന്നു.
അനുകരണീയമായ ഒരുദാഹരണം ഇസ്രായേലില്‍ നിന്നും:
12 വര്‍ഷത്തെ പ്രധാനമന്ത്രി പദത്തില്‍ നിന്നും നെതാനിയാഹു പടിയിറങ്ങിയത് പലസ്തീനുമായി 11 ദിവസത്തെ ഏറ്റുമുട്ടലിനു ശേഷമായിരുന്നു. വെടിനിറുത്തല്‍ വ്യവസ്ഥകള്‍ കാറ്റില്‍ പറത്തിക്കൊണ്ട് ഹമാസ് പോരാളികള്‍ ബലൂണുകളിലൂടെ ഇസ്രായേലില്‍ തീമഴ പെയ്യിക്കാന്‍ ഒരുമ്പെട്ടപ്പോള്‍ പുതിയ പ്രധാനമന്ത്രി നഫ്റ്റാലി ബെന്നറ്റിനു കീഴിലും തങ്ങള്‍ സുരക്ഷിതരാണെന്ന് ഓരോ യെഹൂദനും തീര്‍ച്ചയുണ്ട്. കാരണം തങ്ങളുടെ ഭരണാധികാരികളായി വരുന്നവരെല്ലാം അവരുടെ യുവത്വം രാജ്യ സുരക്ഷയ്ക്കു വേണ്ടി സമര്‍പ്പിച്ചവരായിരുന്നു. രാഷ്ട്രീയ കിടമത്സരങ്ങള്‍ക്കിടയിലും തങ്ങളുടെ രാജ്യത്തിന്റെ മഹത്വം ഓരോ യെഹൂദനും നെഞ്ചിലേറ്റുന്നു.
അനുകരണീയമെന്നു വിശേഷിപ്പിക്കപ്പെടുന്ന ജനാധിപത്യസംവിധാനം നിലനില്‍ക്കുന്ന സ്വിറ്റസര്‍ലണ്ടില്‍ അഹിതകരമായ ആരോപണങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും കടിഞ്ഞാണിടാന്‍ ഭരണകൂടം തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണെന്നതും കൂടി കൂട്ടി വായിക്കുക.
മാധ്യമസ്വാതന്ത്ര്യമെന്നാല്‍ രാജ്യതാല്പര്യങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ടും ജനാധിപത്യസംവിധാനത്തിന് അധീനപ്പെട്ടുകൊണ്ടുമുള്ളതാകണമെന്നര്‍ത്ഥം. പക്വതയാര്‍ജിച്ച മാധ്യമപ്രവര്‍ത്തകര്‍ ജനാധിപത്യത്തിന് എന്നും മുതല്‍ക്കൂട്ടായായിരിക്കും, അല്ലാത്തവര്‍ ജനാധിപത്യധ്വംസകരും.
രാജ്യം തിയോക്രസിയിലേയ്ക്കാണോ ചുവടു വയ്ക്കുന്നതെന്ന ആശങ്ക ചിലര്‍ക്കെങ്കിലുമുണ്ട്.. എല്ലാ ഇന്ത്യന്‍ പൗരനും രണ്ടു വര്‍ഷത്തെ നിര്‍ബന്ധിത സൈനിക സേവനം നിയമമാക്കിയാല്‍ കാഴ്ചപ്പാടുകള്‍ ഒരു പക്ഷെ വ്യത്യസ്തമാവും.