ഇന്ത്യക്കാര്‍ക്കുള്ള പ്രവേശന വിലക്ക് നീക്കി യു.എ.ഇ
ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാരുടെ യാത്ര വിലക്ക് നീക്കി യു.എ.ഇ. ദുബൈയിലേക്ക് എത്തുന്നവര്‍ക്ക് ഈ മാസം 23 മുതല്‍ പുതിയ കോവിഡ് പ്രോട്ടോകോള്‍ പ്രഖ്യാപിച്ചു. യു എ ഇ അംഗീകരിച്ച വാക്‌സിന്‍ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് രാജ്യത്തെത്താം. യാത്രക്ക് 48 മണിക്കൂറിനുള്ളില്‍ പി.സി.ആര്‍ ടെസ്‌ററ് നടത്തിയ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം.ദുബൈ എയര്‍പോര്‍ട്ടില്‍ എത്തിയാല്‍ വീണ്ടും PCR ടെസ്റ്റ് നടത്തണം.പുതിയ പ്രോട്ടോകോള്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രാവിലക്ക് നീക്കുന്നതിന്റെ മുന്നോടിയായെന്നാണ് സൂചന. കോവിഡ് ടെസ്റ്റ് റിസല്‍ട്ടില്‍ ക്യു ആര്‍ കോഡ് നിര്‍ബന്ധമാക്കി.യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂര്‍ മുന്‍പുള്ള റാപിഡ് പി.സി.ആര്‍ ടെസ്റ്റ് റിസള്‍ട്ടും ഉണ്ടായിരിക്കണം. രാജ്യത്തു കേസുകള്‍ കുറയുന്നതിലാണ് ഈ നീക്കം എന്ന് അറിയുന്നു.