ജോക്കര്‍ വൈറസ് ഭീഷണി ; നിങ്ങളുടെ ഫോണില്‍ ഈ ആപ്പുകള്‍ ഉണ്ടെങ്കില്‍ ഉടന്‍ നീക്കം ചെയ്യുക
പ്ലേ സ്റ്റോറില്‍ ലഭ്യമായ അപ്പുകളില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി കാണുന്ന വൈറസാണ് ജോക്കര്‍. ആന്‍ഡ്രോയിഡ് ഫോണുകളില്‍ പുതുതായി എട്ടു ആപുകളില്‍ കൂടി ഈ വൈറസ് കണ്ടെത്തിയിരിക്കുകയാണെന്നു ക്വിക്ക് ഹീല്‍ സെക്യൂരിറ്റി ലാബ്‌സ് പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഉപയോക്താവിന്റെ ഫോണില്‍ രഹസ്യമായി കയറി വിവരങ്ങള്‍ ശേഖരിക്കുന്നതാണ് ഈ വൈറസ്. ഉപയോഗിക്കുന്ന ആളുടെ അനുവാദമില്ലാതെ പ്രീമിയം സബ്സ്‌ക്രിപ്ഷനുകളില്‍ അക്കൗണ്ട് നിര്‍മ്മിക്കാന്‍ ഈ വൈറസിന് കഴിയും.
ക്വിക്ക് ഹീല്‍ സെക്യൂരിറ്റി ലാബ്‌സ് റിപ്പോര്‍ട്ട് പ്രകാരം ഈ ആപ്പുകള്‍ ലോഞ്ചിങ് സമയത്ത് നോട്ടിഫിക്കേഷന്‍, എസ്.എം.എസ് എന്നിവയിലേക്കുള്ള പ്രവേശനത്തിനുള്ള അനുമതി ചോദിക്കും. പിന്നീട് ഫോണിലെ കോണ്ടാക്ടുകളിലേക്കുള്ള പ്രവേശനത്തിന് അനുമതി തേടുകയും ചെയ്യും. പിന്നീട് യാതൊരു സൂചനകളും നല്‍കാതെ ഈ വിവരങ്ങളെല്ലാം ഈ ആപ്പുകള്‍ നിരീക്ഷിക്കുകയും ചെയ്യും. പുതുതായി എട്ട് അപ്പുകളില്‍ ഈ വൈറസ് കണ്ടെത്തിയ വാര്‍ത്ത വന്നയുടന്‍ പ്ലേ സ്റ്റോറില്‍ നിന്നും ഈ ആപ്പുകള്‍ ഗൂഗിള്‍ നീക്കം ചെയ്തു. നിങ്ങള്‍ അതിനുമുന്‍പ് ഈ ആപ്പുകള്‍ ഡൌണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക.
ഓക്‌സിലറി മെസ്സേജ് ( Auxiliary Message ) ഫാസ്റ്റ് മാജിക് എസ്.എം.എസ് ( Fast Magic SMS ) ഫ്രീ കാംസ്‌കാനര്‍ (Free CamScanner) സൂപ്പര്‍ മെസ്സേജ് ( Super Message ) എലമെന്റ് സ്‌കാനര്‍ ( Element Scanner) ഗോ മെസ്സേജസ് ( Go Messages ) ട്രാവല്‍ വോള്‍പേപ്പര്‍സ് ( Travel Wallpapers ) സൂപ്പര്‍ എസ്.എം.എസ് ( Super SMS ) എന്നിവയാണ് ആ ആപ്പുകള്‍.