ദുബായ് യാത്ര ; ഇന്ത്യന്‍ വിമാന കമ്പനികള്‍ ബുക്കിംഗ് നിര്‍ത്തി
റാപ്പിഡ് ടെസ്റ്റിലും മറ്റുമുള്ള കാര്യത്തില്‍ അവ്യക്തത തുടരുന്നതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാന കമ്പനികള്‍ ദുബായിലോട്ടുള്ള ബുക്കിംഗ് നിര്‍ത്തിവെച്ചു. വിമാനം പുറപ്പെടുന്നതിന് നാലു മണിക്കൂര്‍ മുമ്പ് കോവിഡ് റാപ്പിഡ് ടെസ്റ്റ് യുഎഇ നിര്‍ബന്ധമാക്കിയിരുന്നു. അത് നടപ്പിലാക്കാന്‍ ഇന്ത്യന്‍ വിമാനത്താവളത്തില്‍ നേരിടുന്ന പ്രായോഗിക പ്രശ്നങ്ങളാണ് വിമാനകമ്പനികള്‍ക്ക് മുമ്പില്‍ വിലങ്ങുതടിയാകുന്നത്. അതുകൂടാതെ അബുദബി, ഷാര്‍ജ വിസക്കാര്‍ക്ക് ഇങ്ങനെ ദുബൈയിലേക്ക് വരാന്‍ സാധിക്കുമോ എന്നതിലും അവ്യക്ത തുടരുന്നുണ്ട്. കൂടാതെ 18 വയസിന് താഴെയുള്ളവര്‍ക്കുള്ളവര്‍ക്കുള്ള കോവിഡ് വാക്സിനെ സംബന്ധിച്ചും ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഇന്‍ഡിഗോയാണ് ഇന്ത്യന്‍ വിമാന കമ്പനി എന്ന നിലയില്‍ ബുക്കിങ് ആരംഭിച്ചത്. 900 ദിര്‍ഹത്തില്‍ ആരംഭിച്ച ടിക്കറ്റ് നിരക്ക് 1800 വരെ ഉയര്‍ന്നിരുന്നു. ആ ഘട്ടത്തിലെത്തിയപ്പോഴാണ് പെട്ടെന്ന് ബുക്കിങ് നിര്‍ത്തിവയ്ക്കുന്നതായി അറിയിപ്പ് വന്നത്. മറ്റു വിമാന കമ്പനികളിലും ഇത്തരത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ബുധനാഴ്ച മുതലാണ് ഇന്ത്യക്കാര്‍ക്ക് ഇളവുകളോടെ യുഎഇയിലേക്ക് പ്രവേശനാനുമതിയുള്ളത്. വാക്‌സിന്‍ എടുത്തവര്‍ക്ക് മാത്രമാണ് പ്രവേശനം.