ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു ജനാധിപധ്യ കേരള യൂത്ത്ഫ്രണ്ട് ജന്മദിന സമ്മേളനം
തൊടുപുഴ: പൊരുതുന്ന ലക്ഷദ്വീപ് ജനതക്ക് ഐക്യദാര്‍ഢ്യം എന്ന സന്ദേശമുയര്‍ത്തി, ജനാധിപധ്യ കേരള യൂത്ത്ഫ്രണ്ട് ജന്മദിന സമ്മേളനം നടത്തി. ലക്ഷദ്വീപിന്റെ കോടതി പോലും കര്‍ണാടകത്തിലേക്ക് മാറ്റാനുള്ള നീക്കം നടത്തുകയാണെന്ന് സമ്മേളനം ഉത്ഘാടനം ചെയ്ത് ജനാധിപധ്യ കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് അഗസ്റ്റിന്‍ കുറ്റപ്പെടുത്തി.
യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് മിഥുന്‍ സാഗര്‍ അധ്യക്ഷനായിരുന്നു. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് സോനു ജോസഫ്, പാര്‍ട്ടി നേതാക്കളായ എം. ജെ ജോണ്‍സണ്‍, ഡോ. സി.റ്റി ഫ്രാന്‍സിസ്, ജോസ് നെല്ലിക്കുന്നേല്‍, നിവിന്‍ കെ ജോണി, ഷൈന്‍ പാറയില്‍, നിര്‍മല്‍ ഗ്ലാഡ്‌സണ്‍, കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു.