ജര്‍മ്മനിയില്‍ സൗജന്യമായി പഠിക്കാം: വിദ്യാര്‍ത്ഥികള്‍ക്കു സുവര്‍ണ്ണ അവസരം
കൊച്ചി: ജര്‍മ്മനിയിലെ സര്‍ക്കാര്‍ യൂണിവേഴ്സിറ്റികളില്‍ വിവിധ വിഷയങ്ങളില്‍ സൗജന്യമായി പഠിക്കാന്‍ അവസരം. എന്‍ജിനീയറിങ് (നാനാവിധ നൂതന ശാഖകള്‍), നഴ്സിംഗ്, ബിസിനസ് തുടങ്ങി നിരവധി വിഷയങ്ങളില്‍ പഠിക്കാനുള്ള അപേക്ഷകള്‍ ഇപ്പോള്‍ സമര്‍പ്പിക്കാം. പഠനത്തിനായുള്ള മുന്നൊരുക്കങ്ങള്‍ സ്വദേശത്തുനിന്നു തന്നെ തുടങ്ങി ജര്‍മ്മനിയിലെത്തി തുടര്‍പഠനം സാധ്യമാകുന്ന രീതിയിലാണ് യൂണിവേഴ്സിറ്റികള്‍ അവസരമൊരുക്കിയിരിക്കുന്നത്.
ഉടനെ ആരംഭിക്കുന്ന പ്രിപ്പറേറ്ററി കോഴ്സുകള്‍ ഓണ്‍ലൈന്‍ ആയി ചെയ്യാന്‍ സാധിക്കുന്നതുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ജീവിതച്ചിലവും, താമസവും ഉള്‍പ്പെടെ ലക്ഷങ്ങള്‍ ലാഭിക്കാം. ജര്‍മനിയിലെ യൂണിവേഴ്സിറ്റികളില്‍ നിന്നുള്ള പ്രൊഫെസ്സര്മായിരിക്കും ഓണ്‍ലൈന്‍ ക്ളാസുകള്‍ നയിക്കുന്നത്.
65% മാര്‍ക്കോടെ പന്ത്രണ്ടാം ക്ലാസ് പാസായവര്‍ക്കും, പരീക്ഷാഫലം പ്രതീക്ഷിക്കുന്നവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഇംഗ്ലീഷിലും ജര്‍മ്മനിലും പഠിക്കാനുള്ള സാധ്യതകള്‍ ഉണ്ട്. വിവരങ്ങള്‍ അറിയാനും കണ്സിലിംഗിനും യാതൊരുവിധ ഫീസും ഉണ്ടായിരിക്കുന്നതല്ല. ആദ്യ വര്‍ഷം പ്രെപറേറ്ററി കോഴ്സിന് കൊടുക്കേണ്ട കോഴ്സ് ഫീസ് മാത്രം അടച്ചാല്‍ മതിയാകും (രണ്ടു തവണകളായും അടയ്ക്കാം). രണ്ടാംവര്‍ഷം മുതല്‍ ആരംഭിക്കുന്ന യൂണിവേഴ്സിറ്റി കോഴ്സ് പൂര്‍ണ്ണമായും സൗജന്യമാണ്. ജര്‍മ്മനിയിലെ പഠനത്തോടൊപ്പം പാര്‍ട്ട് ടൈം ജോലി ചെയ്യാനും, ഉന്നത നിലാവരമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പിനും അവസരമുണ്ടാകും.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 04842324433
വാട്ട്സ്ആപ്പ്: 9633032555, 7994729555, 7994819555
ഇമെയില്‍: info@danubecareers.com