സ്ത്രീകളുടെ ആത്മഹത്യാ വാര്‍ത്തകള്‍ ശമിക്കുന്നില്ല ; കൊല്ലം പുനലൂരില്‍ യുവതി തീ കൊളുത്തി മരിച്ചു

സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആത്മഹത്യ ചെയ്തത് മൂന്നു സ്ത്രീകള്‍. അവസാനമായി പുനലൂരില്‍ യുവതി വീട്ടില്‍ തീ കൊളുത്തി മരിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മഞ്ഞമണ്‍കാലായില്‍ ലിജി ജോണ്‍ (34) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു ലിജി ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. സംഭവ സമയത്ത് കുട്ടികള്‍ ട്യൂഷന് പോയിരിക്കുകയായിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പുനലൂരിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായിരുന്നു. ഭര്‍ത്താവും കൊല്ലത്തെ ആശുപത്രിയിലെ നഴ്‌സാണ്.

തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശിനി അര്‍ച്ചന, ആലപ്പുഴ കായംകുളം സ്വദേശിനി സുചിത്ര എന്നിവരാണ് ചൊവ്വാഴ്ച ആത്മഹത്യ ചെയ്തത്. ഇന്നലെ ശാസ്താംകോട്ടയില്‍ സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്തതിനു പിന്നാലെയാണ് ഈ സംഭവങ്ങള്‍ അരങ്ങേറിയിരിക്കുന്നത്. ആലപ്പുഴ ലക്ഷ്മി ഭവനത്തില്‍ വിഷ്ണുവി?ന്റെ ഭാര്യ സുചിത്രയാണ് (19) മരിച്ചത്. ചൊവ്വാഴ്?ച രാവിലെ 11.30ന്? മുറിയില്‍ തൂങ്ങിയനിലയില്‍ വിഷ്ണുവിന്റെ അമ്മയാണ്? ആദ്യം കണ്ടത്?. തുടര്‍ന്ന്? സമീപവാസികളെ വിളിച്ച് വരുത്തിയ ശേഷം സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഓച്ചിറ വലിയകുളങ്ങര സ്വദേശിനിയായ സുചിത്രയും ഉത്തരഖണ്ഡില്‍ സൈനികനായ വിഷ്?ണുവും മാര്‍ച്ച്? 21നാണ്? വിവാഹിതരായത്?. സംഭവസമയത്ത്? ഭര്‍തൃമാതാവും പിതാവുമാണ് മാത്രമാണ്?? വീട്ടിലുണ്ടായിരുന്നത്?. സംഭവത്തില്‍ വള്ളികുന്നം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം വിഴിഞ്ഞം വെങ്ങാനൂരില്‍ യുവതിയെ വാടകവീട്ടില്‍ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. വെങ്ങാനൂര്‍ സ്വദേശി അര്‍ച്ചന (24) ആണ് ഇന്നലെ രാത്രി മരിച്ചത്. പൊലീസിനെ കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവ് സുരേഷ് പിടിയിലായി. വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്ത ഇയാളെ ചോദ്യം ചെയ്യുകയാണ്. മരണത്തില്‍ ദുരൂഹത ആരോപിച്ച് അര്‍ച്ചനയുടെ ബന്ധുക്കള്‍ രംഗത്തെത്തി. ഇന്നലെയാണ് അര്‍ച്ചനയെ കുടുംബവീട്ടില്‍നിന്നു സുരേഷ് വിളിച്ചുകൊണ്ടുവന്നത്. കുപ്പിയില്‍ ഡീസലുമായാണ് സുരേഷ് എത്തിയതെന്ന് അര്‍ച്ചനയുടെ പിതാവ് അശോകന്‍ പറഞ്ഞു. പന്ത്രണ്ടരയ്ക്കാണ് അര്‍ച്ചന മരിച്ചെന്ന് അറിയിച്ചു വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. സുരേഷിന്റെ വീട്ടുകാര്‍ പണവും ഓഹരിയും ചോദിച്ചിരുന്നതായും ഇതു സംബന്ധിച്ചു തര്‍ക്കം ഉണ്ടായിരുന്നതായും അര്‍ച്ചനയുടെ അമ്മ മോളി പറഞ്ഞു. ഒരു വര്‍ഷം മുന്‍പായിരുന്നു അര്‍ച്ചനയും സുരേഷും തമ്മിലുള്ള പ്രണയ വിവാഹം.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)