കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചില്ല ; യുവാവിനെ പോലീസ് നടുറോഡില്‍ അടിച്ചു കൊന്നു

സേലത്ത് ആണ് ഞെട്ടിക്കുന്ന സംഭവം. സേലം എടയപ്പട്ടി സ്വദേശി മുരുകന്‍ (40) ആണ് കൊല്ലപ്പെട്ടത്. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചെന്നാരോപിച്ചാണ് പോലീസ് പരസ്യമായി ലാത്തി കൊണ്ട് കര്‍ഷകനായ മുരുകനെ മര്‍ദിച്ചത് കൊന്നത്. മുരുകനെ പൊതുനിരത്തില്‍ വച്ച് മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സുഹൃത്ത് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇയാള്‍ ബോധരഹിതനാകുന്നത് വരെ മര്‍ദിച്ചതായി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവം നടക്കുമ്പോള്‍ മറ്റ് മൂന്ന് പൊലീസുകാരും സ്ഥലത്തുണ്ടായിരുന്നു. ആന്തരിക അവയവങ്ങള്‍ക്കും പരുക്കേറ്റതായാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. പൊലീസിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാണ്.