എത്രയാണ് ഒരു തിമിംഗലത്തിന് വില ???
രാഹുല്‍ രവി (solution squad)
കോര്‍പറേറ്റ്, മാഫിയകള്‍ക്ക് ഒരു തുറന്ന പ്രണയ ലേഖനം.
(ജൈവ വൈവിധ്യവും, അതിന്റെ സാമ്പത്തിക ശാസ്ത്രവും)
ഒരു തിമിംഗലത്തിന് വില എത്രയാണ് ???
കടലില്‍ ജീവിക്കുന്ന ഏറ്റവും വലിയ സസ്തിനികള്‍ ആണ് തിമിംഗലങ്ങള്‍ എന്ന് എല്ലാവര്‍ക്കും അറിയാമല്ലോ ??, എന്നാല്‍ ആവാസ വ്യവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട കണ്ണികളില്‍ ഒന്നായ ഇവയെ നമ്മുടെ പൂര്‍വികര്‍, വേട്ടയാടി വംശ നാശത്തിന്റെ വക്ക് വരെ എത്തിച്ചിരുന്നു,
അഞ്ഞൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ലോക സമുദ്രങ്ങളില്‍ നാലോ അഞ്ചോ ദശലക്ഷം തിമിംഗലങ്ങള്‍ ഉണ്ടായിരുന്നു എന്ന് കണക്കാക്കുന്നു. അമിത ചൂഷണം ലോകത്തെ തിമിംഗലങ്ങളുടെ എണ്ണം ഗണ്യമായി കുറയാന്‍ ഇടയാക്കിയതായി അന്താരാഷ്ട്ര തിമിംഗല കമ്മീഷന്‍ പറയുന്നു.
എന്നാല്‍ ഇപ്പോള്‍ അതേ മനുഷ്യന്‍ തിരിച്ചറിവ് വന്ന് കൊണ്ട് ഇവയെ സംരക്ഷിച്ചു പോന്നതിന്റെ ഫലമായി ഇവയുടെ എണ്ണം വീണ്ടും പതിയെ വര്‍ധിച്ചു വരുന്നുണ്ട്, (ഫോസില്‍ ഇന്ധങ്ങളുടെ കണ്ടു പിടുത്തം ആണ് ഇവയുടെ വംശ നാശം തടയാന്‍ സഹായിച്ച ഒരു പ്രധാന ഘടകം എന്നതും ശ്രദ്ധേയമാണ്).
അന്താരാഷ്ട്ര തിമിംഗല കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരം, മനുഷ്യന്‍ മൂലം വംശ നാശ ഭീക്ഷണി നേരിട്ടിരുന്ന പല ജീവിവര്‍ഗങ്ങളും ഇപ്പോള്‍ ഈ തിരിച്ചു വരല്‍ പ്രക്രിയയിലാണ്.
18 മീറ്റര്‍ വരെ നീളവും 40 ടണ്‍ വരെ ഭാരവുമുള്ള പടിഞ്ഞാറന്‍ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഹംപ്ബാക്ക് തിമിംഗലങ്ങള്‍ ശക്തമായി തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്, ഇത് ഒരുപാട് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്, നമ്മള്‍ കരുതിയത്തിലും വേഗത്തില്‍ ആണ് ഇവയുടെ വംശ വര്‍ധനവും അതിജീവനവും,ഇപ്പോള്‍ ഹംപ്ബാക്ക് തിമിംഗലങ്ങളുടെ എണ്ണം ഇരുപതിനായിരത്തിനോട് അടുത്തുവെന്നും പുതിയ പഠനങ്ങള്‍ പറയുന്നു
പത്തു വര്‍ഷം കൊണ്ട് വീണ്ടും പഴയ പ്രതാപത്തിലേക്ക് തിമിംഗല വര്‍ഗ്ഗത്തില്‍ പലതും എത്തും എന്നാണ് കണക്കാക്കുന്നത്.
നിലവില്‍ നമ്മുടെ സമുദ്രങ്ങളില്‍ വിവിധ ഇനങ്ങളില്‍ പെട്ട, ഏകദേശം പത്ത് ലക്ഷത്തിലധികം തിമിംഗലങ്ങളുണ്ട്, എന്ന് കണക്കാക്കുന്നു,ഇനി തലകെട്ടിലെ ചോദ്യത്തിലേക്ക് വരാം സാമ്പത്തിക വിദഗ്ധരുടെ പുതിയ വിശകലനമനുസരിച്ച് ഒരു തിമിംഗലത്തിന് എത്രമാത്രം വിലയുണ്ട് എന്ന ചോദ്യം ചോദിക്കുന്നു,ഒരു ഹംപ്ബാക്ക് തിമിംഗലത്തിന്റെ വില ഏകദേശം 20 ലക്ഷം ഡോളര്‍ ($20,00,000) ആണ് എന്ന് കണക്കാക്കുന്നു അതായത് 150 കോടി രൂപയുടെ അടുത്ത്,ഇതെങ്ങനെ കണക്കാക്കി എന്നായിരിക്കും ഇപ്പോള്‍ നിങ്ങളുടെ ചോദ്യം ,
അതിലേക്ക് വരാം,വലിയ തിമിംഗലങ്ങള്‍ക്ക് കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തില്‍ മനുഷ്യരാശിയെ സഹായിക്കാന്‍ കഴിയും
ഒരു തിമിംഗലം ദശലക്ഷക്കണക്കിന് ഡോളര്‍ വിലമതിക്കുന്ന ഒരു ആവാസവ്യവസ്ഥയുടെ സേവനമാണ് ചെയ്യുന്നത്,
എങ്ങനെ ആണ് എന്നല്ലേ ???
ഈ സമുദ്ര സസ്തനികള്‍ക്ക് നമ്മുടെ കാലാവസ്ഥയെ വരെ സ്വാധീനിക്കാന്‍ കഴിയും,
വലിയ തിമിംഗലങ്ങളെ ഫില്‍ട്ടര്‍ ഫീഡിംഗ് ജീവികള്‍ എന്നാണ് വിളിക്കുന്നത്
അതായത് കടലില്‍ phyto plankton എന്ന് അറിയപ്പെടുന്ന ലോകത്തിലെ ഓക്‌സിജന്റെ 50% എങ്കിലും ഉത്പാദിപ്പിക്കുന്ന ഏക കോശ ജീവികള്‍ ഒരുപാട് ഉണ്ട്, ഇവയെ ഭക്ഷണമാക്കുന്ന zoo plankton എന്ന ചെറു ജീവികളെയാണ് തിമിംഗലം കൂടുതലായി ഭക്ഷണം ആക്കുന്നത്, അതും ടണ്‍ കണക്കിന് വൃക്ഷങ്ങള്‍ ഫലപ്രദമായ കാര്‍ബണ്‍ സിങ്കുകള്‍ ആണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.ഒരു മുതിര്‍ന്ന വൃക്ഷം ഓരോ വര്‍ഷവും ഏകദേശം 22 കിലോ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ആഗിരണം ചെയ്യുന്നു.
എന്നാല്‍ 60 വര്‍ഷത്തെ ശരാശരി ആയുസ്സുള്ള ഒരൊറ്റ തിമിംഗലം ഏകദേശം 33 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഇത് പോലെ ഭക്ഷണം വഴി ശരീരത്തില്‍ സംഭരിക്കുന്നു,
അതായത് ഒരു തിമിംഗലം 1,500 മരങ്ങള്‍ക്ക് തുല്യമാണ്. ഒരു തിമിംഗലം മരിക്കുമ്പോള്‍ അതിന്റെ ശവം കടലിന്റെ അടിയില്‍ മുങ്ങുന്നു, അതിന്റെ ശരീരത്തില്‍ സംഭരിച്ചിരിക്കുന്ന കാര്‍ബണ്‍ കോടിക്കണക്കിന് ജല ജീവികള്‍ക്ക് ഭക്ഷണമാവുന്നു, ഇവയുടെ മരണത്തോടെ
ഈ കാര്‍ബണ്‍, സമുദ്രത്തില്‍ കാര്‍ബണ്‍ വാതകം ആയി കാലരാതെ ജൈവ കാര്‍ബണ്‍ ആയി കടലിന്റെ അടിത്തട്ടില്‍ സംഭരിക്കപ്പെടുന്നു, ഇതാണ് ഭാവിയില്‍ ഫോസില്‍ ഇന്ധനം ആവുന്നത്
തിമിംഗലം പമ്പ് എന്ന് വിളിക്കുന്ന ഒരു പ്രത്യേക പരിസ്ഥിതി സേവനം കൂടിയാണ് തിമിംഗലങ്ങള്‍ നല്‍കുന്നത്. ചെറിയ സമുദ്ര ജീവികളായ , phyto plankton ന് ആവശ്യമായ ഇരുമ്പും ഫോസ്ഫറസും, നൈട്രജനും എല്ലാം തിമിംഗലത്തിന്റെ വിസര്‍ജ്യത്തില്‍ നിന്നും ആണ് ലഭിക്കുന്നത്, ഇവ ദേശാടനം നടത്തുന്ന വഴികളില്‍ എല്ലാം ഇത്തരം phyto plankton blooms ഉണ്ടാവുന്നതായി മുന്‍പേ കണ്ടെത്തിയിരുന്നു.
ഇതേ phyto plankton നെ ആണ് zoo planktons ഭക്ഷണമാക്കുന്നത്, ആ zoo planktons നെയാണ് തിമിംഗലങ്ങള്‍ ഭക്ഷണമാക്കുന്നത്, ഈ കാര്‍ബണ്‍ ചക്രം വഴി അന്തരീക്ഷ കാര്‍ബണ്‍ വന്‍ തോതില്‍ സ്വന്തം ശരീരത്തില്‍ തിമിംഗലങ്ങള്‍ ശേഖരിക്കുന്നു, മരണ ശേഷം അവ അത് കടലിന്റെ ആഴങ്ങളില്‍ സംഭരിച്ചു വയ്ക്കുന്നു ആയിരക്കണക്കിന് വര്‍ഷങ്ങളോളം,
ആഗോള കാര്‍ബണ്‍ വില വെച്ചു കണക്ക് കൂട്ടുമ്പോള്‍ ഇത് 150 കോടി രൂപയോളം വരും,
അതായത്. ഒരു ടണ്ണിന് കാര്‍ബണിന്റെ വിലയെടുത്ത് ഒരു വലിയ തിമിംഗലത്തിന്റെ ശരീരത്തില്‍ സംഭരിക്കാവുന്ന അളവിനാല്‍ അത് ഗുണിച്ചാല്‍ ഓരോ തിമിംഗലവും ശരാശരി രണ്ട് ദശലക്ഷം ഡോളര്‍ ന് തത്തുല്യമായ തൂക്കമുണ്ടാകും. ഇനി ഇതേ കണക്ക് വെച്ചു കടലില്‍ ഉള്ള ഹംപ്ബാക്ക് തിമിംഗലത്തിന്റെ മാത്രം എണ്ണം എടുത്താല്‍ ഏകദേശം 1 trillion dollars വരും (10,00,00,00,00,000)അതായത് ഏകദേശം 7,42,25,05,00,00,000 രൂപയുടെ പാരിസ്ഥിതിക സേവനമാണ് ഹംപ്ബാക്ക് തിമിംഗലത്തിന്റെ മാത്രം സംഭാവന).
194 ലോക രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആഗോള സമ്പദ്വ്യവസ്ഥയുടെ മൂല്യം 2021 ല്‍ ഏകദേശം 93.86 trillion dollars ആണ് എന്നാണ് കണക്കാക്കുന്നത് എന്ന് ഐഎംഎഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനി നിങ്ങള്‍ കടലിലെ മറ്റ് തിമിംഗലങ്ങളും, ജീവികളും ,കണ്ടല്‍ കാടുകളും അടക്കം ജൈവ സംവിധാനങ്ങള്‍ക്ക് വില ഇട്ടാല്‍ എത്ര വരും എന്ന് സങ്കല്‍പ്പിച്ചു നോക്കുക.ഇന്ന് അത്യാഗ്രഹിയായ മനുഷ്യന്‍ ഇവിടെ ഇനി ആയിരം വര്‍ഷം economical engine മുന്നോട്ട് കൊണ്ട് പോയാലും അതിലും എത്രയോ മടങ്ങു വിലമതിക്കുന്നതാണ് നമ്മുടെ ഭൂമിയിലെ പ്രകൃതി വിഭവങ്ങള്‍ എന്ന് ആലോചിച്ചു നോക്കുക,അത് കൊണ്ട് സാമ്പത്തികമായി ചിന്തിച്ചാലും , സുസ്ഥിര ചൂക്ഷണം കൊണ്ട് ഇപ്പോള്‍ വന്‍ കോര്‍പ്പറേറ്റുകളും, സര്‍ക്കാരുകളും, മാഫിയകളും ഉണ്ടാക്കുന്ന, നക്കാ പിച്ച കാശിന് വേണ്ടി ഈ പ്രകൃതിയെ ഇന്നും പ്രാചീന ചിന്താഗതിയില്‍ നമ്മള്‍ അമിതമായി ചൂക്ഷണം ചെയ്യുകയാണ്, ഇതിലും വലിയ തോല്‍വികള്‍ വേറെ ഉണ്ടോ ???.
സുസ്ഥിരമായ വികസനം ചൂക്ഷണം വഴി നിങ്ങള്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത സമ്പത്ത് ലഭിക്കാന്‍ വകുപ്പ് ഉള്ളപ്പോള്‍ ആണ്, സ്വര്‍ണ മുട്ട ഇടുന്ന താറാവിനെ കൊന്ന് ഇനി ഭാവിയില്‍ ഇടാന്‍ സാധ്യത ഉള്ള മുട്ട മുഴവന്‍ കിട്ടും എന്ന മണ്ടന്‍ പിന്തിരിപ്പന്‍ ചിന്താഗതിയുമായി പലരും മുന്നോട്ട് പോകുന്നത്, ഉല്‍ക്കകള്‍ മൈന്‍ ചെയ്യുന്ന കാലം വരെ, ഭൂമിയുടെ വിഭവങ്ങളില്‍ നിന്ന് ഏറ്റവും കൂടുതല്‍ ചൂക്ഷണം ചെയ്യാന്‍ കഴിയുന്നത് സ്വര്‍ണ മുട്ട ഇടുന്ന, ഭൂമി എന്ന താറാവിന്, ജൈവ വൈവിധ്യം എന്ന ഭക്ഷണം കൊടുത്തു കൊണ്ടാണ് ,
ഓര്‍ക്കുക പ്രകൃതി സ്വാഭാവികമായും ചെയ്യുന്ന പ്രക്രിയ നമ്മുടെ സഹായം കൂടി ഉണ്ടെങ്കില്‍ 10 മുതല്‍ 100 മടങ്ങു വരെ വേഗത്തില്‍ ആക്കാം, അപ്പോള്‍ നിങ്ങള്‍ ആഗോള ജൈവ സമ്പത്തിന്റെ മൂല്യം ഒന്ന് ആലോചിച്ചു നോക്കൂ, ???.
ഞാന്‍ പറയുന്നത് പ്രകൃതി സ്‌നേഹമേ അല്ല, ലാഭം മാത്രമുള്ള economics ആണ്, പ്രകൃതിയില്‍ invest ചെയ്യുന്നതിനേക്കാള്‍ ലാഭകരമായ ഒരു നിക്ഷേപവും തല്‍ക്കാലം ഇല്ല, (മൈനിങ് ഒഴികെ)
അത് കൊണ്ട് ചിന്തിക്കുക, സ്വര്‍ണ മുട്ട ഇടുന്ന താറാവിനെ കൊന്ന മണ്ടന്‍ ആവണോ??,
അതോ ആ മുട്ട അട വെച്ചു അത് പോലെ അനേകം താറാവുകളെ ഉണ്ടാക്കി എല്ലാ കാലവും അതി സമ്പന്നന്‍ ആവണോ എന്ന്.
ഫേസ്ബുക്ക് ലിങ്ക് :
https://www.facebook.com/groups/533314330757563/permalink/1066195284136129/