മൂന്നാം തരംഗം ഒന്നാം തരംഗത്തെക്കാള്‍ ചെറുത് ; ഐസിഎംആര്‍

കോവിഡ് മൂന്നാം തരംഗം ഭീകാരമായിരിക്കും എന്നും കുഞ്ഞുങ്ങളെ അത് നേരിട്ട് ബാധിക്കും എന്നൊക്കെ മുഖ്യമന്ത്രി സഹിതം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് കേട്ട് ഭീതിയിലാണ് മലയാളികള്‍. എന്നാല്‍ മൂന്നാം തരംഗത്തിനെ പേടിക്കണ്ട എന്ന രീതിയിലാണ് ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നത്. മൂന്നാം തരംഗം കുഞ്ഞുങ്ങളെ ബാധിക്കില്ല എന്ന വാര്‍ത്ത വന്നതിന് പിന്നാലെ കോവിഡിന്റെ മൂന്നാം തരംഗം രണ്ടാം തരംഗത്തിന്റെയത്ര ഭീകരമാവില്ല എന്ന് ഐസിഎംആര്‍ പഠനം. ഇംപീരിയല്‍ കോളജും ഐസിഎംആറും സംയുക്തമായി നടത്തിയ പഠനത്തിന്റെ ഫലമാണിത്. ഒന്നാം തരംഗത്തെക്കാള്‍ ശക്തി കുറവായിരിക്കും മൂന്നാം തരംഗമെന്നാണ് പഠനം പറയുന്നത്.

ഐസിഎംആറിന്റെ ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിലാണ് പഠനവിവരങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയും ചീഫ് സയന്റിസ്റ്റ് സമിറാന്‍ പാണ്ടയും ചേര്‍ന്നാണ് ഇത് എഴുതിയിരിക്കുന്നത്. എന്നിരുന്നാലും മൂന്നാം തരംഗത്തില്‍ കോവിഡിന്റെ മറ്റൊരു വകഭേദമായിരിക്കും കാരണമാകുക എന്ന് പറയുന്നു. ഈ വകഭേദത്തിനെ പ്രതിരോധിക്കാനുള്ള ശേഷി ജനങ്ങള്‍ക്കുണ്ടാകുമെന്നാണ് കരുതുന്നത്. രാജ്യം രണ്ടാം തരംഗത്തില്‍ നിന്ന് മുക്തമായി കോവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാനുള്ള നടപടികളെടുക്കുമ്പോഴാണ് ഇത്തരത്തില്‍ പ്രതീക്ഷ നല്‍കുന്ന പഠനം പുറത്തു വരുന്നത്.