രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ ശ്രമം ; മുഖ്യ പ്രതി ഉപയോഗിച്ചത് ഡിവൈഎഫ്ഐ നേതാവിന്റ കാര്‍
വിവാദമായ രാമനാട്ടുകര സ്വര്‍ണക്കവര്‍ച്ചാ കേസിലെ മുഖ്യ പ്രതിയായ അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ ഡിവൈഎഫ്ഐ നേതാവിന്റെ പേരിലുള്ളതെന്ന് റിപ്പോര്‍ട്ട് . ഡിവൈഎഫ്ഐ ചെമ്പിലോട് മേഖലാ സെക്രട്ടറി സി. സജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. ചാത്തോത്ത് ഹൗസ്, കൊയ്യോട് എന്നുള്ളതാണ് അഡ്രസ്. നേരത്തേ കണ്ണൂര്‍ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയില്‍ വാഹനം തന്റേതാണെന്ന് സജേഷ് വ്യക്തമാക്കിയിരുന്നു. ആശുപത്രി ആവശ്യത്തിനായി വാഹനം അര്‍ജുന്‍ ആയങ്കിക്ക് നല്‍കിയതാണെന്നും പിന്നീട് തിരികെ നല്‍കിയില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
പരാതിയിന്മേല്‍ അന്വേഷണം നടക്കുന്നുണ്ട്. സ്വര്‍ണക്കടത്തിനായി അര്‍ജുന്‍ ആയങ്കി ഉപയോഗിച്ച കാര്‍ സജേഷിന്റേതാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കരിപ്പൂര്‍ വിമാനത്താവത്തില്‍ കണ്ട സ്വിഫ്റ്റ് കാര്‍ പിന്നീട് അഴീക്കോട് ഭാഗത്തു നിന്ന് കണ്ടെത്തിയിരുന്നു. പൊലീസ് കസ്റ്റഡിയില്‍ എടുത്ത കാര്‍ കാണാതായത് വാര്‍ത്തയായിരുന്നു. സ്വര്‍ണക്കടത്ത് സംഘം തന്നെ വാഹനം മാറ്റിയതാകാമെന്നാണ് സൂചന. മാധ്യമങ്ങളാണ് കാര്‍ കണ്ടെത്തിയത്. എന്നാല്‍ പോലീസ് എത്തുന്നതിനു മുന്‍പ് കാര്‍ മാറ്റുകയായിരുന്നു.