അഭിമാന നിമിഷം ; കേരള നീന്തല്‍താരം സജന്‍ പ്രകാശിന് ഒളിമ്പിക്സ് യോഗ്യത
കേരള നീന്തല്‍ താരം സജന്‍ പ്രകാശിന് ഒളിമ്പിക്സ് യോഗ്യത. ജപ്പാനിലെ ടോക്യോയില്‍ നടക്കുന്ന ഒളിമ്പിക്സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈ വിഭാഗത്തില്‍ സജന്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. റോമില്‍ നടന്ന മീറ്റില്‍ സ്വര്‍ണം നേടിയാണ് സജന്‍ ഒളിമ്പിക്സ് യോഗ്യത നേടിയത്. 2016ലെ റിയോ ഒളിമ്പിക്സിലും ഇതേ ഇനത്തില്‍ സജന്‍ പങ്കെടുത്തിരുന്നു.വ്യക്തിഗത ഇനത്തില്‍ ഒളിമ്പിക്സ് യോഗ്യത ലഭിക്കുന്ന അഞ്ചാമത്തെ മലയാളി താരമാണ് 27കാരനായ സജന്‍. 1996ലെ അറ്റ്‌ലാന്റാ ഒളിമ്പിക്സില്‍ മത്സരിച്ച സെബാസ്റ്റ്യന്‍ സേവ്യറിന് ശേഷം ആദ്യമായാണ് ഒരു മലയാളി നീന്തല്‍ താരത്തിന് ഒളിമ്പിക് അവസരം ലഭിക്കുന്നത്. 2015ല്‍ നടന്ന ദേശീയ ഗെയിംസിലൂടെയാണ് സജന്‍ ദേശീയശ്രദ്ധ നേടുന്നത്. ഗെയിംസില്‍ ആറ് സ്വര്‍ണ മെഡലുകളും മൂന്ന് വെള്ളി മെഡലുകളും നേടി മീറ്റിലെ താരമായിരുന്നു സജന്‍.