ട്വിറ്ററിനെതിരെ പോക്‌സോ കേസ് എടുക്കണം എന്ന് ദേശീയ ബാലാവകാശ കമ്മിഷനും
ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നു. സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളില്‍ സര്‍ക്കാര്‍ കൈകടത്തിലിനെ പറ്റി ലോക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ശേഷവും കേന്ദ്രം നിലപാട് കടുപ്പിച്ചു തന്നെയാണ്. ട്വിറ്ററിനെതിരെ പോക്സോ വകുപ്പ് പ്രകാരം കേസെടുക്കണമെന്ന് ദേശീയ ബാലാവകാശ കമ്മിഷന്‍ ഡല്‍ഹി പൊലീസിനോട് ആവര്‍ത്തിച്ചു.കുട്ടികളുടെ നഗ്‌നത ട്വിറ്റര്‍ വഴി പ്രചരിപ്പിക്കുന്നതിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം.
മൂന്ന് ദിവസത്തിനുള്ളില്‍ നടപടിയെടുക്കണം. വിഡിയോ കോണ്‍ഫറന്‍സ് മുഖേന ഹാജരായി ഇക്കാര്യം അറിയിക്കണമെന്നും കമ്മിഷന്‍ നിര്‍ദേശിച്ചു. സൈബര്‍ സെല്‍ ഡിസിപിക്ക് കമ്മിഷന്‍ സമന്‍സ് അയച്ചു. കേസെടുക്കണമെന്ന് മുന്‍പ് പല തവണ ആവശ്യപ്പെട്ടിട്ടും ഡല്‍ഹി പൊലീസ് നടപടിയെടുത്തിരുന്നില്ല. ട്വിറ്റര്‍ തെറ്റായതും കുട്ടികളെ വഴിതെറ്റിക്കുന്നതുമായ വിവരങ്ങള്‍ നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസെടുക്കാന്‍ ഉത്തരവിട്ടത്. ഐ.ടി.ദേഭഗതി നിയമം പാലിക്കുന്നതുവരെ കുട്ടികള്‍ക്ക് ട്വിറ്റര്‍ അക്കൗണ്ട് ലഭ്യമാകരുതെന്ന് കമ്മിഷന്‍ കേന്ദ്രത്തോടും ആവശ്യപ്പെട്ടിരുന്നു.