നടന്‍ ഉണ്ണി മുകുന്ദനെതിരെ സോഷ്യല്‍ മീഡിയയില്‍ ഫെമിനിസ്റ്റ് അനുകൂലികളുടെ ആക്രമണം
നടന്‍ ഉണ്ണി മുകുന്ദനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ ഫെമിനിസ്റ്റ് അനുകൂലികളുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. വര്‍ക്കലയില്‍ എസ്‌ഐയായി ചുമതല എടുത്ത ആനി ശിവയ്ക്ക് ആശംസ അറിയിച്ച് ഉണ്ണി മുകുന്ദന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിലെ തലക്കെട്ട് ആണ് ഇവരെ ചൊടിപ്പിച്ചത്. ‘വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത്’ എന്നാണ് ആനി ശിവയുടെ ചിത്രത്തിന് ഉണ്ണി മുകുന്ദന്‍ നല്‍കിയ അടികുറിപ്പ്. ഇത് സമൂഹത്തിലെ ഫെമിനിസ്റ്റ് ചിന്തഗതിയുള്ളവരെ താറടിക്കുന്ന വാക്കുകളാണെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന് വന്ന് വിമര്‍ശനങ്ങള്‍. ഒരാളെ പുകഴ്ത്തുമ്പോള്‍ മറ്റുള്ളവരെ എന്തിന് ഇകഴ്ത്തി സംസാരിക്കണമെന്നാണ് ചിലര്‍ ഉണ്ണിയോട് ചോദ്യം ഉന്നയിക്കുന്നത്.
അടുത്തിടെ നടിയും ചാനല്‍ അവതാരികയുമായ സുബി സുരേഷിനെതിരെ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ആക്രമണം ഉയര്‍ന്നിരുന്നു. ഫെമിനിസ്റ്റ് ചിന്തഗതിയുള്ളവരെ പരിഹസിക്കുന്ന എന്ന രൂപേണെ മുടി കെട്ടി പൊക്കി വെച്ച് വലിയ റൗണ്ട് ഫ്രെയിമുള്ള കണ്ണടയും ചുവന്ന വലിയ പൊട്ട് ഒപ്പം കറുപ്പും ചുവപ്പമായ വസ്ത്രവും അണിഞ്ഞ് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച സുബിക്കെതിരെ വലിയ തോതിലാണ് വിമര്‍ശനം ഉയര്‍ന്ന്. അവസാനം നടി ആ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്ത ശേഷം വീണ്ടും പോസ്റ്റ് ചെയ്യുകയായിരുന്നു. അടിക്കടി ഫെമിനിസ്റ്റ് അനുകൂലികളുടെ ഇത്തരത്തിലുള്ള പെരുമാറ്റം ഇപ്പോള്‍ മറ്റുള്ളവരും ചോദ്യം ചെയ്തു തുടങ്ങി കഴിഞ്ഞു.