സര്‍വകലാശാലാ പരീക്ഷകള്‍ നാളെ തുടങ്ങും : ആശങ്കയില്‍ വിദ്യാര്‍ഥികള്‍
വിദ്യാര്‍ത്ഥികളുടെ എതിര്‍പ്പിന് ഇടയിലും യൂണിവേഴ്സിറ്റി പരീക്ഷകള്‍ നാളെ തന്നെ നടത്തുവാന്‍ തയ്യാറായി സര്‍ക്കാര്‍. യാത്ര താമസം എന്നി കാര്യങ്ങളില്‍ ആശങ്കയൊഴികാതെയാണ് ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. പരീക്ഷക്ക് മുന്നോടിയായി ഇന്ന് ഹോസ്റ്റലിലെത്തേണ്ട വിദ്യാര്‍ഥികള്‍ ഏറെയും ഗതാഗതം സൗകര്യമില്ലാത്തതു കാരണം വീട്ടിലാണ്. ശനിയും ഞായറും സംസ്ഥാനത്തു തുടരുന്ന ലോക്ക് ഡൌണ്‍ തടസങ്ങള്‍ കുട്ടികളുടെ യാത്രയെ ബാധിച്ചിട്ടുണ്ട്.
അവസാന നിമിഷവും ഓണ്‍ ലൈന്‍ പരീക്ഷ നടത്തണമെന്ന ആവശ്യത്തില്‍ വിദ്യാര്‍ഥികള്‍ ഉറച്ചുനില്‍ക്കുകയാണ്. പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷയും നാളെ തുടങ്ങും വിവിധ യൂനിവേഴ്‌സിറ്റികളായി നാളെ പരീക്ഷകള്‍ തുടങ്ങുകയാണ്. കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയിലടക്കം ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഇന്ന് എത്താന്‍ കഴിഞ്ഞിട്ടില്ല. ഞായറാഴ്ച നിയന്ത്രണം കാരണം പല സ്ഥലങ്ങളിലും ബസ് കിട്ടാത്തതാണ് പ്രശ്‌നം. ആര്‍ ടി പി സി ആര്‍ പരിശോധനാ ഫലമുണ്ടെങ്കിലേ കാലികറ്റ് യൂനിവേഴ്‌സിറ്റി ഹോസ്റ്റലില്‍ പ്രവേശിക്കാന്‍ കഴിയൂ എന്നതും ആശങ്ക വര്‍ധിപ്പിക്കുന്നു.
പരീക്ഷ മാറ്റിവെക്കുകയോ ഓണ്‍പരീക്ഷ നടത്തുകയോ വേണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യം ഇതുവരെ സര്‍ക്കാര്‍ തിരിഞ്ഞുനോക്കിയിട്ടില്ല . ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നല്‍കുകയും സാമൂഹിക മാധ്യമങ്ങളില്‍ കാമ്പയിന്‍ നടത്തുകയുമാണ് വിദ്യാര്‍ഥികള്‍. സര്‍ക്കാരിന് കയ്യടി കിട്ടാന്‍ വിദ്യാര്‍ഥികളുടെ ഭാവി വെച്ച് പന്താടുകയാണ് എന്നാണ് മാതാപിതാക്കള്‍ക്കും പറയുവാനുള്ളത്. കേരളത്തിന് പുറത്തു പല സംസ്ഥാനങ്ങളും ഓണ്‍ലൈന്‍ ആയിട്ടാണ് പരീക്ഷകള്‍ നടത്തിയത്.