ആരോഗ്യ മേഖലയ്ക്ക് 50,000 കോടിയുടെ കൊവിഡ് പാക്കേജുമായി കേന്ദ്രം
പുതിയ കൊവിഡ് പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍. 1.1 ലക്ഷം കോടിയുടെ വായ്പാ ഗ്യാരന്റി പദ്ധതിയാണ് കേന്ദ്രം പ്രഖ്യാപിച്ചത്. ഇതില്‍ ആരോഗ്യ മേഖലയ്ക്ക് 50,000 കോടിയും പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് മേഖലകള്‍ക്ക് 60,000 കോടിയും ലഭ്യമാകും. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാനാണ് പദ്ധതിയെന്ന് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു. എട്ട് പദ്ധതികളാണ് കൊവിഡ് പ്രതിസന്ധി നേരിടാനായി പ്രഖ്യാപിച്ചത്. ഇവയില്‍ നാല് പദ്ധതികള്‍ പുതിയതാണെന്നും ഒന്ന് ആരോഗ്യ മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യം വെച്ചാണെന്നും ധനമന്ത്രി വ്യക്തമാക്കി.
ആരോഗ്യ മേഖലയ്ക്ക് 7.95 ശതമാനവും മറ്റ് മേഖലകള്‍ക്ക് 8.25 ശതമനവുമാണ് പലിശ നിരക്ക് ഈടാക്കുക. വായ്പാ ഗ്യാരണ്ടി പദ്ധതിയിലൂടെ 25 ലക്ഷം പേര്‍ക്ക് മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ വഴി വായ്പ നല്‍കുമെന്ന് ധനമന്ത്രി അറിയിച്ചു. 1.25 ലക്ഷം രൂപയാണ് ഇത്തരത്തില്‍ ലഭ്യമാക്കുക. 25 ലക്ഷം പേര്‍ക്ക് മൈക്രോ ഫിനാന്‍സ് സംരഭങ്ങള്‍ വഴി വായ്പ നല്‍കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിനാണ് കൂടുതല്‍ വായ്പ പദ്ധതികള്‍ കേന്ദ്രം പ്രഖ്യാപിക്കുന്നത്.