തിരുവനന്തപുരത്ത് ഊബര്‍ ഡ്രൈവര്‍ കൊല്ലപ്പെട്ടു
തിരുവനന്തപുരത്ത് ചാക്കയ്ക്ക് സമീപം ഊബര്‍ ഡ്രൈവറെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സമ്പത്തിനെയാണ് കഴുത്തിലും കാലിലും കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. സമ്പത്ത് വാടക വീട്ടിലാണ് താമസിക്കുന്നത്. ലഹരി സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണോ കൊലപാതകത്തില്‍ കലാശിച്ചത് എന്ന കാര്യം പൊലീസ് അന്വേഷിച്ച് വരികയാണ്. മരണകാരണം വ്യക്തമല്ല. എന്നിരുന്നാലും രക്തം വാര്‍ന്നാണ് മരണകാരണം എന്ന് പോലീസ് പറയുന്നു. ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പൊലീസ് കൈമാറിയിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ക്ക് ക്രിമിനല്‍ പശ്ചാലമുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.