11 വയസ്സുകാരി അമ്മയായി ; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ എന്ന ബഹുമതി
യുകെയിലാണ് സംഭവം. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ എന്ന റെക്കോര്‍ഡും ഇപ്പോള്‍ ഈ പെണ്‍കുട്ടിക്കാണ്. ഈ മാസം ആദ്യമാണ് ആരോഗ്യവാനായ കുഞ്ഞിന് 11കാരി ജന്മം നല്‍കിയത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് കുടുംബത്തിന് അറിയില്ലായിരുന്നുവെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. ‘ഈ വിവരം വലിയ ഞെട്ടലായിരുന്നു. അവള്‍ ഇപ്പോള്‍ വിദഗ്ദ്ധരുടെ നിരീക്ഷണത്തിലാണ്. എന്നാല്‍ കുഞ്ഞിന്റെ അച്ഛന്‍ ആരാണ് എന്ന വിവരം ഇതുവരെ പുറത്തുവിട്ടിട്ടില്ല. പെണ്‍കുട്ടിയും കുഞ്ഞും സുഖമായി ഇരിക്കുന്നു,’ – കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ ദി സണ്ണിനോട് പറഞ്ഞു. മുമ്പ്, യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ അമ്മ 12 വയസുകാരിയായിരുന്നു.
2006ലാണ് 12 വയസുകാരിയായ ട്രെസ്സ മിഡില്‍ടണ്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയത്. അന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സ്വന്തം സഹോദരനായിരുന്നു കുട്ടിയുടെ അച്ഛന്‍. ഇതിനെ തുടര്‍ന്ന് ട്രെസ്സ കുട്ടിയെ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയായി. പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ നേരത്തെ പ്രായപൂര്‍ത്തിയാകുന്നുണ്ട്. ആധുനിക ഭക്ഷണക്രമം ഉള്‍പ്പെടെ നിരവധി ജൈവ, പാരിസ്ഥിതിക ഘടകങ്ങളാണ് ഇതിന് കാരണം. എട്ടിനും 14നും ഇടയിലാണ് പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയാകാറുള്ളത്. നിലവിലെ ശരാശരി പ്രായം 11 വയസാണ്. ജീവിത സാഹചര്യം മാറിയതും ആഹാര രീതിയുമാണ് കുഞ്ഞുങ്ങള്‍ നേരത്തെ പ്രായപൂര്‍ത്തി ആകുവാന്‍ ഉള്ള മുഖ്യകാരണമായി ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.