കുട്ടികള്‍ അടക്കമുള്ള കുടുംബം സഞ്ചരിച്ച കാറിന് ഇടിമിന്നലേറ്റു (വീഡിയോ)
ഇടിമിന്നലില്‍ നിന്നും ഒരു കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ട വീഡിയോ ഇപ്പോള്‍ വൈറല്‍ ആണ്. കഴിഞ്ഞ മാസം 25 നാണു സംഭവം നടന്നത്. കന്‍സാസിലെ വേവര്‍ലിക്ക് സമീപം അഞ്ച് അംഗങ്ങള്‍ അടങ്ങിയ ഒരു കുടുംബം യാത്ര ചെയ്ത കാറിനാണു ഇടിമിന്നലേറ്റത്. അത്ഭുതകരമെന്നോണം കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും രക്ഷപ്പെട്ടു. മിന്നല്‍പ്പിണരുകള്‍ കാറില്‍ പതിക്കുമ്പോള്‍ ആ കാറിന് തൊട്ടു പിന്നില്‍ ഉണ്ടായിരുന്ന കാള്‍ ഹോബി എന്ന യാത്രക്കാരനാണ് സംഭവം ക്യാമറയില്‍ പകര്‍ത്തിയത്. കനത്ത മഴയ്ക്ക് ഇടയിലാണ് ഇടി മിന്നല്‍ ഉണ്ടായത്. മഴയത്ത് ഡ്രൈവ് ചെയ്യാന്‍ ആള്‍ക്കാര്‍ ബുദ്ധിമുട്ടുന്ന സമയത്താണ് . ഒരു വെള്ളി വെളിച്ചം കാറില്‍ വന്നു പതിക്കുന്നത്.
അപകടസമയത്ത് വാഹനത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരില്‍ എട്ട് മാസം, മൂന്ന് വയസ്സ്, ഒന്നര വയസ്സ് വീതം പ്രായമുള്ള മൂന്ന് കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. കുടുംബം സുരക്ഷിതരാണെങ്കിലും ഈ സംഭവം അവരെ ഏറെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. ആദ്യം ഞെട്ടലിലായിരുന്നെന്നും എന്നാല്‍ പിന്നീട് കുട്ടികള്‍ സുരക്ഷിതരാണെന്ന് ഉറപ്പു വരുത്തുകയായിരുന്നു അവരുടെ ആദ്യ ലക്ഷ്യമെന്നും കുടുംബാംഗങ്ങള്‍ പറയുന്നു. മിന്നലില്‍ കാര്‍ പൂര്‍ണമായും നശിച്ചിട്ടുണ്ട്. കാര്‍ തകരാറിലാവുകയും ഗിയറില്‍ നിന്ന് ന്യൂട്രലിലേക്ക് മാറ്റാന്‍ പറ്റാത്ത രീതിയില്‍ അത് റോഡില്‍ കുടുങ്ങുകയും ചെയ്തുവെന്ന് ഹോബി പറയുന്നു. കാര്‍ റോഡില്‍ നിന്ന് തള്ളിമാറ്റാന്‍ കഴിയാത്തവിധം കുടുങ്ങിപ്പോയിയെന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ കാണാം :