അതിരുവിട്ട തമാശകള്‍ ദുരന്തം ആകുമ്പോള്‍ ; സുഹൃത്തുക്കള്‍ മലദ്വാരത്തിലൂടെ എയര്‍ കംപ്രസര്‍ തിരുകി കയറ്റി കാറ്റടിച്ചു ; കുടല്‍മാല തകര്‍ന്ന് യുവാവ് ഗുരുതരാവസ്ഥയില്‍

ഗാസിയാബാദ് സ്വദേശിയായ സന്ദീപ് കുമാറാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്. സുഹൃത്തുക്കളായ അങ്കിതും ഗൗതവുമാണ് ക്രൂരകൃത്യം ചെയ്തത്. സ്വകാര്യ ഭാഗത്തുകൂടി എയര്‍ കംപ്രസര്‍ തിരുകിക്കയറ്റി കാറ്റടിച്ചതോടെ യുവാവിന്റെ ആന്തരിക ഭാഗം തകരുകയായിരുന്നു. സംഭവത്തില്‍ അങ്കിതിനെയും ഗൗതമിനെയും പൊലീസ് അറസ്റ്റ് ചെയ്തു. നോയിഡ സെക്ടര്‍ 83ലെ സ്ഥാപനത്തില്‍ ജോലിക്കാരാണ് മൂന്നുപേരും കൂടല്‍ തകര്‍ന്ന് ചികിത്സയിലുള്ള യുവാവിന്റെ സ്ഥിതി അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചെറുകുടലും വന്‍കുടലിന്റെ ഭാഗവും തകര്‍ന്നിട്ടുണ്ട്. ആറു മാസത്തെ ചികിത്സ കൊണ്ടേ ഇത് ഭേദമാക്കാനാകൂ എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

മലദ്വാരത്തിലൂടെ എയര്‍ കംപ്രസര്‍ തിരുകിക്കയറ്റി സുഹൃത്തുക്കള്‍ കാറ്റ് അടിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇരുവരും പിടിച്ചുവെച്ച് ആക്രമണം തുടര്‍ന്നു. അതിനിടെ രക്തം ഛര്‍ദിക്കുകയായിരുന്നു. യുവാവ് നേരത്തെ മഞ്ഞപ്പിത്തം ബാധിച്ച് ഏറെനാള്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം ജോലിക്കായി പുറപ്പെട്ടതായിരുന്നു. അവിടെയെത്തിയ ശേഷമാണ് കൂടെയുള്ളവരുടെ ആക്രമണത്തിന് ഇരയായത്. യുപിയില്‍ ഇതിന് മുന്‍പും സമാനമായ രീതിയില്‍ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം നടന്നത് കൊലപാതക ശ്രമം ആണെന്നും പറയപ്പെടുന്നു.

സന്ദീപുമായി തര്‍ക്കമുണ്ടായതിനെത്തുടര്‍ന്നാണ് ഇരുവരും കൊല്ലാന്‍ ശ്രമിച്ചതെന്ന് സെന്‍ട്രല്‍ നോയിഡയിലെ എസിപി -1 അബ്ദുല്‍ ഖാദിര്‍ പറഞ്ഞു. ഐപിസി സെക്ഷന്‍ 323 (സ്വമേധയാ ഉപദ്രവിച്ചതിന് ശിക്ഷ), 307 (കൊലപാതകശ്രമം) എന്നീ വകുപ്പുകള്‍ പ്രകാരം രണ്ട് പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നോയിഡയിലെ സിവില്‍ കോടതിയിലാണ് ഇരുവരെയും ഹാജരാക്കിയത്. ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.