വീണ്ടും ഫോണ്‍ കോളില്‍ കുടുങ്ങി എം എല്‍ എ മുകേഷ് (വീഡിയോ)
ഫോണ്‍ വിളി വിവാദത്തില്‍ കുടുങ്ങി കൊല്ലം എം എല്‍ എയും സിനിമാ താരവുമായ മുകേഷ്. പഠന സഹായത്തിനു വേണ്ടി എം എല്‍ എയെ ഫോണ്‍ വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ഥിയോട് ആണ് മോശമായ രീതിയില്‍ എം എല്‍ എ പ്രതികരിച്ചത്. പാലക്കാട് ഒറ്റപ്പാലം സ്വദേശി എന്ന പേരിലാണ് ഒരു കുട്ടി മുകേഷിനെ ഫോണ്‍ ചെയ്തത്. എന്നാല്‍ പാലക്കാട് എം എല്‍ എ ഇല്ലേ എന്ന രീതിയില്‍ പൊട്ടിത്തെറിച്ചാണ് മുകേഷ് കുട്ടിയോട് സംസാരിച്ചത്. അതുപോലെ തന്റെ നമ്പര്‍ കുട്ടിക്ക് നല്കിയവന്റെ കാരണം അടിച്ചു പൊളിക്കണം എന്നും മുകേഷ് പറയുന്നു. താന്‍ ഒരു ഇമ്പോര്ടന്റ്‌റ് മീറ്റിങ്ങില്‍ ആയിരുന്നു എന്നും ആറു തവണ ഒക്കെ ഒരാളുടെ ഫോണില്‍ വിളിക്കുന്നത് മോശമാണ് എന്നും ഒക്കെ മുകേഷ് പറയുന്നുണ്ട്.
ധാരാളം പേര് മുകേഷിനെ പിന്താങ്ങി രംഗത് വന്നിട്ടുണ്ട് എങ്കിലും വ്യാപകമായ എതിര്‍പ്പ് എം എല്‍ എക്ക് എതിരെ ഉയരുന്നുണ്ട്. ഒരു ജനപ്രതിനിധി സ്വന്തം മണ്ഡലത്തിലെ കാര്യം മാത്രമേ നോക്കാവു എന്ന നിയമം ഇല്ല എന്നും സുരേഷ് ഗോപി അടക്കമുള്ള ജനപ്രതിനിധികള്‍ ആര് സഹായം ആവശ്യപ്പെട്ടാലും ചെയ്തു കൊടുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഇപ്പോള്‍ എതിര്‍പ്പുകള്‍ ഉയരുന്നത്. അതേസമയം സംഭവത്തെ പറ്റി മുകേഷിന്റെ ഭാഗത്തു നിന്നും വിശദീകരണം ഒന്നും ഉണ്ടായിട്ടില്ല. മുന്‍പ് സമാനമായ രീതിയില്‍ യുവാക്കളെ ഫോണിലൂടെ അസഭ്യം പറഞ്ഞ ഒരു സംഭവത്തിലും മുകേഷ് പെട്ടിരുന്നു.