മുകേഷിന്റെ ഫോണ്‍ വിളി വിവാദം തിരിഞ്ഞു കൊത്തി ; വെട്ടിലായി സി പി എം

നടനും എം എല്‍ എയുമായ മുകേഷിന്റെ വിവാദ ഫോണ്‍ വിളി രാഷ്ട്രീയ ആയുധമാക്കാന്‍ ഉള്ള സി പി എം ശ്രമം വെള്ളത്തിലായി. യു ഡി എഫ് ആണ് ഫോണ്‍ വിളിക്ക് പിന്നില്‍ എന്നും ഫോണ്‍ വിളിച്ച കുട്ടി ഷാഫി പാറമ്പലിന്റെ ബന്ധുവാണു എന്നും ഇന്നലെ സംഭവം പുറത്തു വന്നത് മുതല്‍ വ്യാപകമായി പോസ്റ്റുകള്‍ ഷെയര്‍ ചെയ്ത സി പി എം സൈബര്‍ ടീമുകള്‍ക്ക് ആണ് എട്ടിന്റെ പണി കിട്ടിയത്. സത്യത്തില്‍ സി പി എം പോഷക സംഘടനയായ ബാലസംഘത്തിന്റെ നേതാവ് ആണ് വിളിച്ച കുട്ടി. അച്ഛന്‍ സിഐടിയു നേതാവ് ആണ്. പാര്‍ട്ടി കുടുംബത്തില്‍ ഉള്ള കുട്ടിയെ ആണ് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സൈബര്‍ സഖാക്കള്‍ ഷാഫി പാറമ്പലിന്റെ ബന്ധു ആക്കി മാറ്റിയത്. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പ്രതികരിക്കുന്നത്.

വിളിച്ച കുട്ടി ഷാഫി പറമ്പിലിന്റെ ബന്ധു ബാസിത് ആണ്. തെളിവുകള്‍ പിന്നാലെ വരും! രാഹുല്‍ ഗാന്ധി മുതല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ വരെയുള്ളവര്‍ക്ക് നേരെ കുറ്റപ്പെടുത്തലുകള്‍. താരതമ്യേനെ വലിയ രാഷ്ട്രീയ പ്രാധാന്യമൊന്നുമില്ലാത്ത, ഒന്നോ രണ്ടോ ദിവസത്തെ സോഷ്യല്‍ മീഡിയ ഹൈപ്പിനപ്പുറം ഒരു വിവാദമെന്ന നിലയില്‍പ്പോലും വലിയ ആയുസില്ലാത്ത വിഷയത്തിലാണ് സിപിഎം ഇത്ര ശക്തമായും സുസംഘടിതമായും തങ്ങളുടെ പ്രചരണ മെഷീനറിയെ ഉപയോഗപ്പെടുത്തുന്നത്. പൂര്‍ണമായും തങ്ങളുടെ ഭാഗത്തു മാത്രം തെറ്റുള്ള ഒരു കാര്യത്തെയാണ് എതിര്‍പക്ഷത്തിന്റെ ചുമലിലേക്ക് ഒരു മനസാക്ഷിക്കുത്തുമില്ലാതെ ചാരി വെയ്ക്കുന്നത്.’- വി.ടി ബല്‍റാം തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

എന്തിനിത് ചെയ്തു കോണ്‍ഗ്രസ്സേ എന്ന റഹീം മോഡല്‍ പതിവ് വിലാപം. ഫോണ്‍ റെക്കോഡു ചെയ്ത കുട്ടിയുടെ ദുസ്സാമര്‍ത്ഥ്യത്തേക്കുറിച്ച് അധിക്ഷേപങ്ങള്‍. ഞങ്ങടെ മുകേഷേട്ടന്‍ പാവാടാ മട്ടിലുള്ള ന്യായീകരണങ്ങള്‍. തിരക്കുള്ള ജനപ്രതിനിധികളെ നേരിട്ട് ഫോണില്‍ വിളിക്കുന്നതിലെ അപാകത സംബന്ധിച്ച താത്വിക വിശകലനങ്ങള്‍. താരതമ്യേനെ വലിയ രാഷ്ട്രീയ പ്രാധാന്യമൊന്നുമില്ലാത്ത, ഒന്നോ രണ്ടോ ദിവസത്തെ സോഷ്യല്‍ മീഡിയ ഹൈപ്പിനപ്പുറം ഒരു വിവാദമെന്ന നിലയില്‍പ്പോലും വലിയ ആയുസ്സില്ലാത്ത ഒരു വിഷയത്തിലാണ് സിപിഎം ഇത്ര ശക്തമായും സുസംഘടിതമായും തങ്ങളുടെ പ്രചരണ മെഷീനറിയെ ഉപയോഗപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കണം. പൂര്‍ണ്ണമായും തങ്ങളുടെ ഭാഗത്തു മാത്രം തെറ്റുള്ള ഒരു കാര്യത്തെയാണ് എതിര്‍പക്ഷത്തിന്റെ ചുമലിലേക്ക് ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ ചാരി വയ്ക്കുന്നത്. കണ്ണും പൂട്ടിയുള്ള ന്യായീകരണമല്ലാതെ സംഭവത്തിന്റെ മെറിറ്റില്‍ അഭിപ്രായം പറഞ്ഞ സിപിഎം പ്രൊഫൈലുകളും അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമാണ്. നോക്കൂ, എത്ര കൃത്യമായാണ്, എത്ര നിര്‍ലജ്ജമായാണ് കേരളത്തിലെ സിപിഎം പോസ്റ്റ് ട്രൂത്ത് രാഷ്ട്രീയത്തിന്റെ സാധ്യതകളെ തങ്ങളുടെ പ്രൊപ്പഗണ്ടക്കായി ഉപയോഗപ്പെടുത്തുന്നത് എന്നും ഷാഫി കുറ്റപ്പെടുത്തുന്നു.