മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു
വൈദീകനും മനുഷ്യവകാശ പ്രവര്‍ത്തകനുമായിരുന്ന സ്റ്റാന്‍ സ്വാമി അന്തരിച്ചു. 83 വയസുള്ള സ്റ്റാന്‍ സ്വാമിക്ക് മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ചു രാജ്യദ്രോഹ കുറ്റം ചുമത്തി എന്‍ ഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്തതിരുന്നു. ഭീമ കൊറേഗാവ് കേസില്‍ ആണ് എന്‍ ഐ എ അറസ്റ്റ് ചെയ്തത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ജയിലില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്റ്റാന്‍ സ്വാമി അന്തരിച്ചുവെന്ന വിവരം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ മുംബൈ ഹൈകോടതിയെ അറിയിക്കുകയായിരുന്നു.
2018 ജനുവരി 1ന് നടന്ന ഭീമ കൊറേഗാവ് കലാപ കേസില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചായിരുന്നു വൃദ്ധനായ സ്റ്റാന്‍ സ്വാമിയെ എന്‍ ഐ എ അറസ്റ്റ് ചെയ്തത്. നാഡി വ്യൂഹത്തെ ബാധിക്കുന്ന പാര്‍ക്കിസാന്‍സ് രോഗ ബാധിതനായ അദ്ദേഹത്തിന് നവി മുംബൈയിലെ തലോജ ജയിലില്‍ വെച്ച് കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ല. ഇതോടെ നില വഷളായി. ചികിത്സക്കായി ജാമ്യം ലഭിച്ച അദ്ദേഹത്തിന്റെ അന്ത്യം ആശുപത്രിയില്‍ വെച്ചായിരുന്നു. അഞ്ചു പതിറ്റാണ്ട് കാലം ജാര്‍ഖണ്ഡിലെ ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ആളാണ് സ്റ്റാന്‍ സ്വാമി. ജസ്യുട് സഭയില്‍ പെട്ട അദ്ദേഹം മറ്റ് മാന്യഷ്യാവകാശ പ്രശ്‌നങ്ങളിലും ഇടപെട്ടിരുന്നു. ഭീമ കൊറേഗാവ് സംഭവത്തിന് തലേ ദിവസം നടന്ന ഏകത പരിഷത്തിന്റെ യോഗത്തില്‍ വെച്ചാണ് ഗൂഡലോചന നടന്നതെന്നും അതില്‍ സ്റ്റാന്‍ സ്വാമിക്ക് പങ്കുണ്ടെന്നുമായിരുന്നു എന്‍ ഐ എ യുടെ ആരോപണം.
അതേസമയം സ്റ്റാന്‍ സ്വാമിയുടേത് മരണമല്ലെന്നും യഥാര്‍ത്ഥത്തില്‍ അത് നമ്മുടെ ഭരണ സംവിധാനവും കോടതിയും ആസൂത്രിതമായി ചെയ്ത കൊലപാതകമാണെന്നും പ്രമുഖ ആക്ടിവിസ്‌റ് സണ്ണി എം കപ്പിക്കാട്. ‘ നമ്മുടെ സമൂഹവും രാഷ്ട്രവും എത്രമേല്‍ ജനാധിപത്യ വിരുദ്ധവും ഫാസിസ്റ്റുമാണ് എന്നതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇരകളിലൊന്നായിട്ടു വേണം ഫാദര്‍ സ്റ്റാന്‍ സ്വാമിയെ നമ്മള്‍ കാണുവാന്‍. ‘ – അദ്ദേഹം പറഞ്ഞു.