നമ്മുടെ ഭൂമിയിലെ ഒരു ദിവസത്തില്‍ (24 hr) എന്തെല്ലാം സംഭവിക്കും…? കുറച്ചു കാര്യങ്ങള്‍

ഭൂമിയില്‍ ഒരു ദിവസം എന്തൊക്കെ കാര്യങ്ങള്‍ സംഭവിക്കും എന്ന തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ പ്രചരിക്കുന്ന ഒരു പോസ്റ്റ് കൗതുകം നിറഞ്ഞതാണ്. ‘നമ്മുടെ പ്രപഞ്ചം- അറിയേണ്ടതെല്ലാം | Secrets of universe’ എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ ആണ് ഈ പോസ്റ്റ് വന്നത്. 650 കോടിക്ക് മുകളില്‍ ജനസംഖ്യ ഉള്ള നമ്മുടെ ലോകത്തിന്റെ ഒരു മൂലയില്‍ ആണ് നാം ജീവിക്കുന്നത്. നമുക്ക് ചുറ്റും നടക്കുന്ന വിഷയങ്ങള്‍ എന്താണ് എന്ന് നാമിപ്പോള്‍ അറിയുന്നത് തന്നെ സോഷ്യല്‍ മീഡിയ വഴിയാണ്. നമ്മളെ പോലെ കോടിക്കണക്കിനു ജനങ്ങള്‍ എന്താണ് ചെയ്യുന്നത് എന്ന് അറിയുന്നത് രസകരമായിരിക്കുമല്ലേ. അതേസമയം പ്രകൃതി ദോഷം വരുന്ന വന നശീകരണം മാലിന്യ നിക്ഷേപം എന്നിവയുടെ ഭയപ്പെടുത്തുന്ന കണക്കും ഇതില്‍ ഉണ്ട്.

സബീഷ് വി എസ് :

1. ഓരോ ദിവസവും 365,000 പുതിയ കുഞ്ഞുങ്ങള്‍ നമ്മുടെ ഭൂമിയില്‍ ജനിക്കുന്നു (Death 150000)
2. ഏകദേശം 18 million ആളുകള്‍ അവരുടെ ജന്മദിനം ആഘോഷിക്കുന്നു.
3. നിങ്ങളുടെ ഹൃദയം 104,000 തവണ ഇടിക്കും.
4. ഓരോ വ്യക്തിയും ഏകദേശം 23,000 തവണ ശ്വസിക്കും.
5. നമ്മുടെ ശരീരത്തില്‍ 50 trillian കോശങ്ങള്‍ നശിക്കുകയും പുനര്‍നിര്‍മ്മിക്കുകയും ചെയ്യും.
6. നിങ്ങളുടെ മുടി 0.35 mm വളരും. അതേസമയം, നിങ്ങള്‍ക്ക് 40 മുതല്‍ 100 വരെ രോമങ്ങള്‍ നഷ്ടപ്പെടും.
7. നമ്മള്‍ ഓരോരുത്തരും ഏകദേശം 48,000 വാക്കുകള്‍ പറയും.
8. ISS ബഹിരാകാശയാത്രികര്‍ 16 സൂര്യാസ്തമയങ്ങളും 16 സൂര്യോദയങ്ങളും കാണുന്നു.
9. ഒരു ദിവസം നമ്മുടെ രക്തം ശരീരത്തിനുള്ളില്‍കൂടെ 19000km സഞ്ചരിക്കും
10. 35 lak tone മാലിന്യങ്ങള്‍ വലിച്ചെറിയപ്പെടുന്നു. (increasing)
11. 8.6 ദശലക്ഷം മിന്നല്‍ ഉണ്ടാകുന്നു.
12.ലോകമെമ്പാടും 7 ഭൂകമ്പങ്ങളും, 18,000 കൊടുങ്കാറ്റുകളും ഉണ്ടാകും.
13. ലോകത്തെ കോഴികള്‍ 190 million മുട്ടകള്‍ ഇടും.
14. പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിക്കാന്‍ 40,000 മരങ്ങള്‍ വെട്ടിമാറ്റുകയും ടോയ്ലറ്റ് പേപ്പര്‍ നിര്‍മ്മിക്കാന്‍ 27,000 മരങ്ങള്‍ വെട്ടിമാറ്റുകയും ചെയ്യും. (numbers increasing)
15. പാരിസ്ഥിതിക നാശം കാരണം 150-200 വ്യത്യസ്ത തരം സസ്യങ്ങള്‍, പ്രാണികള്‍, പക്ഷികള്‍, സസ്തനികള്‍ എന്നിവ വംശനാശം സംഭവിക്കും.
16. ലണ്ടനില്‍ മാത്രം 93,000 എലികള്‍ ജനിക്കും.
17. ഒരു mayfly ഷഡ്പദം 24 മണിക്കൂറില്‍ ജനിച്ചു മരിച്ചിട്ടുണ്ടാകും
18. ഒരു ദിവസം ലോകത്തില്‍ ഏകദേശം 2lak കാറുകള്‍ നിര്മിക്കപ്പെടുന്നു.
19. ലോക നിവാസികള്‍ 22 Billion തവണ toilet flush ചെയ്യും. ആഗോള ജനസംഖ്യയുടെ പകുതിയോളം കുളിക്കാന്‍ ഇത് മതിയായ വെള്ളമാണ്.
20. youtube ല്‍ 7,95,000 മണിക്കൂര്‍ ഉള്ള വീഡിയോസ് upload ചെയ്യപ്പെടുന്നു. insta യില്‍ 7കോടിക്കു മേലെ photos upload ചെയ്യുന്നു. 68 billion messeges watsapp വഴി കൈമാറ്റം ചെയ്യുന്നു .youtube ല്‍ ഒരുദിവസം അപ്ലോഡ് ചെയ്യുന്ന videos മുഴുവന്‍ കാണാന്‍ എത്ര ദിവസം എടുക്കും എന്ന് ഒന്ന് കണക്കു കൂട്ടിനോക്കു…