ബഹുമാനിച്ചില്ല’: കൊല്ലത്ത് ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരന് ക്രൂര മര്‍ദനം

കൊല്ലത്ത് ഭിന്നശേഷിക്കാരനായ പമ്പ് ജീവനക്കാരനെ വാഹനത്തില്‍ ഇന്ധനം നിറയ്ക്കാന്‍ വന്നയാള്‍ ക്രൂരമായി മര്‍ദിച്ചു. കൊട്ടിയം സ്വദേശി സിദ്ദിഖിനാണ് മര്‍ദനമേറ്റത്. ഇന്ധനം നിറക്കാന്‍ വന്നയാളെ ബഹുമാനിച്ചില്ല എന്നു പറഞ്ഞു സിദ്ദിഖിനെ മര്‍ദിക്കുകയായിരുന്നു. കൊല്ലം പള്ളിമുക്കിലെ പമ്പിലെ ജീവനക്കാരനായിരുന്നു സിദ്ദിഖ്. കൈക്കും കാലിനും സ്വാധീനമില്ലാത്ത സിദ്ധീഖിനെ ഒരാള്‍ അകാരണമായി മര്‍ദിക്കുകയായിരുന്നു . മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ ഇരവിപുരം പൊലീസില്‍ പരാതി നല്‍കിയെങ്കിലും രാഷ്ട്രീയ പിടിപാടുകള്‍ ഉള്ള ആളായത് കാരണം ആദ്യം പൊലീസ് കേസെടുത്തില്ല എന്ന ആക്ഷേപമുണ്ട്. പ്രതിയെ കസ്റ്റഡിയില്‍ എടുത്തില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് കടക്കാനാണ് യുവജന സംഘടനകളുടെ തീരുമാനം.