പി.സി ജോര്‍ജിന്റെ ഫാന്‍ പേജ് ഹാക്ക് ചെയ്തു നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു
മുന്‍ പൂഞ്ഞാര്‍ എം എല്‍ എയും കേരള ജനപക്ഷം അധ്യക്ഷനുമായ പി.സി ജോര്‍ജിന്റെ ഫാന്‍ പേജ് ആയ പൂഞ്ഞാര്‍ ആശാന്‍ പേജ് ഹാക്ക് ചെയ്തു. കഴിഞ്ഞ ദിവസമാണ് പേജ് ഹാക്ക് ചെയ്ത ശേഷം അതില്‍ നഗ്‌ന ചിത്രങ്ങള്‍ ആരോ പോസ്റ്റ് ചെയ്തത്. എന്നാല്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തു കുറച്ചു സമയം കഴിഞ്ഞു എത്തിക്ക് ഹാക്കേഴ്സ്‌ന്റെ സഹായത്തോടെ പേജ് തിരികെ എടുക്കുകയായിരുന്നു. നിയമ സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പി സി ക്ക് എതിരെ ചില തല്പര കക്ഷികള്‍ തുടങ്ങിയ ആക്രമണത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത് എന്ന് പാര്‍ട്ടി അണികള്‍ പറയുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പും ജോര്‍ജിന്റെ ഒഫീഷ്യല്‍ പേജിനും, ജനപക്ഷം പാര്‍ട്ടി പേജിനും ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ടെങ്കിലും ഹാക്ക് ചയ്യപെട്ട ഉടനെ തന്നെ പ്രശ്‌നം പരിഹരിക്കാന്‍ അഡ്മിന്‍ പാനലിന് കഴിഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ ഹാക്ക് ചെയ്തു മണിക്കൂറുകള്‍ക്ക് ശേഷമാണ് നഗ്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. പേജ് തിരികെ കിട്ടിയതായി പൂഞ്ഞാര്‍ ആശാന്‍ അഡ്മിന്‍ പാനല്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്. പേജ് തിരികെ കിട്ടിയെന്നറിയിച്ച പോസ്റ്റിനൊപ്പം ഇത് ചെയ്തവരെ ഒരു സൈബര്‍ സെല്ലിന്റെയും സഹായമില്ലാതെ തുറന്ന് കാണിക്കുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.