തിരുവനന്തപുരത്ത് ബിരുദ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാന്‍ കാരണം ‘ഫ്രീ ഫയര്‍ ഗെയിം’ എന്ന് ‘അമ്മ
രണ്ടു മാസം മുന്‍പ് തിരുവനന്തപുരത്ത് ബിരുദ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യാന്‍ കാരണം ‘ഫ്രീ ഫയര്‍ ഗെയിം’ എന്ന് ‘അമ്മ. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന അനുജിത്ത് അനില്‍ രണ്ടു മാസം മുന്‍പ് ആത്മഹത്യ ചെയ്യുമ്പോള്‍ ഫ്രീഫയര്‍ ഗെയിമിന്റെ അടിമയായിയിരുന്നുവെന്ന് അമ്മ വെളിപ്പെടുത്തിയാതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പുള്ള ദിവസങ്ങളില്‍ മണിക്കൂറുകളോളം മകന്‍ ഗെയിം കളിച്ചിരുന്നതായി അമ്മ പറയുന്നു. മിടുക്കനായിരുന്ന വിദ്യാര്‍ത്ഥി ആയിരുന്നു അനുജിത്ത്. എന്നാല്‍ മൊബൈല്‍ ഗെയിം കളിക്കുവാന്‍ ആരംഭിച്ചതോടെ എല്ലാം തലകീഴായി മറിഞ്ഞു.
അമ്മയും സഹോദരിയും പറയുന്നത് കേള്‍ക്കാനോ അനുസരിക്കാനോ അനുജിത്ത് തയ്യാറായില്ല. പത്താംക്ലാസിന് ശേഷമാണ് മൊബൈല്‍ ഗെയിമുകളില്‍ കമ്പംകയറിയത്. മൂന്ന് വര്‍ഷം കൊണ്ടു പൂര്‍ണമായും ഗെയിമിന് അടിമയായി. വീട്ടില്‍ വഴക്കിട്ടു വലിയ വിലയുള്ള മൊബൈല്‍ ഫോണും ഫ്രീഫയര്‍ കളിക്കാന്‍ സ്വന്തമാക്കി. 20 മണിക്കൂര്‍ വരെ ഗെയിം കളിക്കാന്‍ ഉറക്കം നഷ്ടപ്പെടുത്തിയിരുന്നു. ഉയര്‍ന്ന തുകയ്ക്കു മൊബൈല്‍ ചാര്‍ജ് ചെയ്യാന്‍ പണം ചോദിച്ചു വീട്ടില്‍ നിരന്തരം വഴക്കായിരുന്നു എന്നും ‘അമ്മ പറയുന്നു. ഇത് വീട്ടുകാര്‍ നല്‍കാന്‍ വിസമ്മതിച്ചതാണ് ആത്മഹത്യക്ക് കാരണമായി പറയുന്നത്.