സോഷ്യല്‍ മീഡിയയിലെ പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ അശ്ലീല സൈറ്റുകളില്‍ ഉപയോഗിക്കുന്നു
ഇന്‍സ്റ്റാഗ്രാം ഫേസ്ബുക്ക് എന്നിവിടങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന പെണ്‍കുട്ടികളുടെ ഫോട്ടോകള്‍ അശ്ലീല സൈറ്റുകളുടെയും ആപ്ലിക്കേഷനുകളുടെയും പരസ്യങ്ങളില്‍ ഉപയോഗിക്കുന്നു എന്ന് കേരളാ പൊലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തില്‍ പരാതി ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. പെണ്‍കുട്ടികള്‍ പ്രൊഫൈലില്‍ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവെക്കുമ്പോള്‍ അവ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രം കാണാവുന്ന രീതിയില്‍ സെറ്റിങ്സ് ക്രമീകരിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.
സമൂഹമാധ്യമങ്ങളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഫോട്ടോകള്‍ അശ്ളീല സൈറ്റുകളുടെയും അപ്പ്‌ളിക്കേഷനുകളുടെയും പരസ്യങ്ങളില്‍ ഉപയോഗിക്കപ്പെടുന്നുണ്ടെന്ന പരാതികള്‍ക്ക് മേല്‍ അന്വേഷണം നടന്നു വരുന്നു. പ്രൊഫൈലില്‍ സ്വന്തം ഫോട്ടോയോ വീഡിയോയോ പങ്കുവയ്ക്കുമ്പോള്‍ അവ അടുത്ത സുഹൃത്തുക്കള്‍ക്ക് മാത്രം കാണാവുന്ന രീതിയില്‍ സെറ്റിങ്‌സ് ക്രമീകരിക്കുക. ഇത്തരത്തില്‍ നിങ്ങള്‍ ഇരയായാല്‍ ഉടന്‍ പോലീസ് സഹായം തേടുക എന്നും തങ്ങളുടെ പേജില്‍ ഇട്ട പോസ്റ്റില്‍ കേരളാ പോലീസ് മുന്നറിയിപ്പ് നല്‍കുന്നു. ഇന്‍സ്റ്റാ ഗ്രാം പോലുള്ള സോഷ്യല്‍ മാധ്യമങ്ങള്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നത് ചിത്രങ്ങളെ ആണ്. അവയില്‍ ലൈക്ക് കൂടുതല്‍ ലഭിക്കാന്‍ വ്യാപകമായി പെണ്‍കുട്ടികള്‍ തങ്ങളുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് പതിവാണ്. ഇതാണ് ഇപ്പോള്‍ മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യുന്നത്.