കാമുകനെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടതിന്റെ പ്രതികാരം ; ഗുജറാത്തില്‍ കാമുകി തുണി ഫാക്റ്ററി കത്തിച്ചു
കാമുകനെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടതിനിടെ പ്രതികാരമായി കാമുകി ഫാക്ടറിക്ക് തീ വെക്കാന്‍ ശ്രമിച്ചു. ഗാന്ധിധാം ഗണേശ്നഗര്‍ സ്വദേശി മായാബെന്‍ പര്‍മാര്‍ (24) ആണ് താന്‍ ജോലിചെയ്യുന്ന ഫാക്ടറി കത്തിക്കാന്‍ ശ്രമിച്ചത്. ജൂലൈ അഞ്ചിന് വൈകിട്ടായിരുന്നു സംഭവം. കാനം ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഫാക്ടറിക്കുള്ളില്‍ തുണികള്‍ കൊണ്ട് പോകുന്ന ഉന്തുവണ്ടിക്കാണ് തീപിടിച്ചത്.
ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ തീയണയ്ക്കാന്‍ സാധിച്ചതില്‍ വലിയയൊരു അപകടം ഒഴിവാക്കുകയായിരുന്നു.സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് ജീവനക്കാരിയായ മായാ ബെന്‍ ആണ് തീ കൊളുത്തിയതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കമ്പനി അധികൃതര്‍ ചോദ്യം ചെയ്തപ്പോളാണ് പ്രതികാരത്തിന്റെ കഥ അറിയുന്നത്. തുടര്‍ന്ന് കമ്പംനി അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ കാമുകനും അതേ ഫാക്റ്ററിയില്‍ തന്നെയാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ കാരണം അയ്യാളെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയായിരുന്നു.